പമ്പിങ് നടക്കുന്നത് റോഡിൽ നോക്കിയറിയാം!

പൊൻകുന്നം ∙ പമ്പിങ് നടക്കുന്നുണ്ടോയെന്നു അറിയണമെങ്കിൽ റോഡിൽ നോക്കിയാൽ മതിയെന്നു നാട്ടുകാർ. ജല അതോറിറ്റിയുടെ കരിമ്പുകയം പദ്ധതിയിൽ നിന്നു ചിറക്കടവ്, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളിലേക്ക് പമ്പിങ് നടത്തുമ്പോൾ വെള്ളത്തിന്റെ പകുതിയിലധികവും പൈപ്പ് പൊട്ടി റോഡിലൂടെ ഒഴുകുകയാണ്. ഇടയ്ക്കിടയ്ക്ക് വെള്ളം ഇങ്ങനെ ഒഴുകുന്നതിനാൽ പൊടിശല്യം കുറവാണെന്നു നാട്ടുകാർ പരിഹസിക്കുന്നു. വേനൽ കടുത്തതോടെ പഞ്ചായത്തിൽ ശുദ്ധജല ക്ഷാമം രൂക്ഷമാണ്.

പണം മുടക്കി ടാങ്കറുകളിൽ വെള്ളം എത്തിച്ചാണ് ഹോട്ടൽ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. വെള്ളം കിട്ടുന്നില്ലെങ്കിലും ബിൽ കൃത്യമായി കിട്ടുന്നുണ്ടെന്ന് ഉപഭോക്താക്കൾ പരാതിപ്പെടുന്നു. കരിമ്പുകയം പദ്ധതിയിലെ ഒട്ടുമിക്ക പൈപ്പുകളും വർഷങ്ങൾ പഴക്കമുള്ളതാണെന്നു അധികൃതർ പറഞ്ഞു. പൈപ്പിൽ പ്രഷർ കൂടിയാൽ പൊട്ടുന്നതു പതിവാണ്. പ്രധാന പൈപ്പ് കടന്നു പോകുന്ന മണ്ണംപ്ലാവ് മുതൽ പൊൻകുന്നം വരെയുള്ള 5 കിലോമീറ്റർ നീളത്തിൽ പൈപ്പ് അടിക്കടി പൊട്ടുന്നു. റോഡിനു നടുവിൽ ഉറവ പോലെയാണു മിക്കയിടത്തും വെള്ളം ഒഴുകുന്നത്.

error: Content is protected !!