ഏയ്ഞ്ചൽവാലി

നീണ്ട 70 വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് 2016 – ൽ ഏയ്ഞ്ചൽവാലി പ്രദേശവാസികൾക്ക് കൈവശഭൂമിക്ക് സർക്കാർ ഉപാധിരഹിത പട്ടയം അനുവദിച്ചത് . എന്നാൽ സർക്കാർ അവരുടെ കരം സ്വീകരിക്കുവാൻ അനുവദിക്കാതിരുന്നതോടെ വിലയില്ലാതായ പട്ടയങ്ങളുമായി ഒരു ജനത വൻ പ്രതിസന്ധിയിലായി . കൈവശഭൂമിക്ക് പട്ടയംകിട്ടാൻ പ്രദേശവാസികൾ മുട്ടാത്ത വാതിലുകളില്ല.., ഒടുവിൽ അഞ്ചു പൊതുപ്രവർത്തർ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ഹൈക്കോടതിയിൽ ഹർജി നൽകി, സർക്കാരിനെക്കൊണ്ട് കരം സ്വീകരിപ്പിക്കുവാൻ ഉത്തരവ് നേടിയെടുത്തു. തുടർന്ന് എരുമേലി തെക്ക് വില്ലേജ് ഓഫിസിൽ നിന്നും കരം അടച്ച രസീത് കരസ്ഥമാക്കിയ അവർ ഒരുനാടിന്റെ കണ്ണീരൊപ്പി.. ഇന്നവർ നാടിന്റെ അഭിമാനമാണ്.. ആശ്വാസമാണ്.. കേരളത്തിനാകെ മാതൃകയാണ് .. ആ മഹത്തായ അതിജീവനത്തിന്റെ വിവരങ്ങൾ ഇവിടെ കാണുക .. വീഡിയോ കാണുക ..

ഏയ്ഞ്ചൽ വാലി പട്ടയപ്രശ്നത്തിന് ഹൈക്കോടതി ഉത്തരവിലൂടെ ശ്വാശ്വത പരിഹാരം നേടിയെടുത്തത് പൊതുപ്രവർത്തകരായ ജോസഫ് പുതിയത്ത്, സിബി സെബാസ്റ്റ്യൻ കൊറ്റനല്ലൂർ, ജോസ് താഴത്തുപീടികയിൽ , പി ജെ സെബാസ്റ്റ്യൻ പുതുപ്പറമ്പിൽ, റെജി പുതിയത്ത് എന്നിവരാണ് . അവർക്കൊപ്പം കക്ഷിചേർന്ന 153 പേരുടെയും കരം സ്വീകരിക്കുവൻ കോടതി ഉത്തരവായി.

error: Content is protected !!