വികസന സമിതി യോഗം
മുണ്ടക്കയം: 2022-23 വാർഷിക പദ്ധതികൾ ചർച്ച ചെയ്യാനുള്ള മുണ്ടക്കയം പഞ്ചായത്തിന്റെ വികസന സെമിനാർ പഞ്ചായത്ത് പ്രസിഡന്റ് രേഖാദാസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ദിലീഷ് ദിവാകരൻ അധ്യക്ഷത വഹിച്ചു. പദ്ധതി രേഖയുടെ അവതരണം ബേബിച്ചൻ പ്ലാക്കാട്ടിൽ നടത്തി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സി.വി.അനിൽകുമാർ, ബിൻസി മാനുവൽ, മെമ്പർമാരായ ബെന്നിചേറ്റുകുഴി, കെ.എൻ.സോമരാജൻ, സെക്രട്ടറി എ.എൻ.രമേശ് എന്നിവർ പ്രസംഗിച്ചു.