മുപ്പതോളം ജീവനക്കാർ കോവിഡ് പോസിറ്റീവ് ആയ എരുമേലി കെ.എസ്.ആർ.ടി.സി. സെന്റർ അണുവിമുക്തമാക്കി
എരുമേലി: എരുമേലി കെ.എസ്.ആർ.ടി.സി. സെന്ററിൽ മുപ്പതോളം ജീവനക്കാർ കോവിഡ് പോസിറ്റീവ് ആയ സാഹചര്യത്തിൽ സെന്ററും ബസുകളും അണുവിമുക്തമാക്കി. പഞ്ചായത്തിന്റെ റാപ്പിഡ് റെസ്‌പോൺസ് ടീമിന്റെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയത്.
സെന്ററിലെ എല്ലാ വിഭാഗങ്ങളിലുമുള്ള ജീവനക്കാരാണ് ഏതാനുംദിവസം മുമ്പ് കോവിഡ് പോസിറ്റീവായത്. എന്നാൽ അണുവിമുക്തമാക്കുന്നതുൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയിരുന്നില്ല.
പഞ്ചായത്ത് അംഗം ജെസ്‌ന നജീബ്, വി.പി. വിജയൻ വടക്കേനാത്ത്, അജിമോൻ ഷുക്കൂർ, റസീബ് എന്നിവരുടെ നേതൃത്വത്തിൽ ഞായറാഴ്ച സെന്ററും ബസുകളും അണുവിമുക്തമാക്കുകയായിരുന്നു.