കൊമ്പുകുത്തിയിൽ പുലിയിറങ്ങിയാതായി സംശയം ; വളര്‍ത്തു നായയെ കടിച്ചു കീറി കൊന്നു

മുണ്ടക്കയം: ബുധനാഴ്ച രാത്രി കൊമ്പുകുത്തിയിൽ പുലിയിറങ്ങിയാതായി സംശയം. കൊമ്പുകുത്തി കണ്ണാട്ടുകവല, മുളങ്കുന്നു ഭാഗത്ത് കാഞ്ഞിരമുകളിൽ ശ്രിനിവാസന്റെ വീടിനോട് ചേര്‍ന്നു കെട്ടിയിട്ടിരുന്ന വളർത്തു നായയെ കടിച്ചു കീറി കൊന്നതായി കണ്ടെത്തി. ശരീരഭാഗങ്ങള്‍ കൊണ്ടുപോയ നിലയിലാണ്. പുലി കൊന്നതാണെന്നാണ് കരുതുന്നത്.

ഇവിടെയടുത്ത് ചെന്നാപ്പാറയിൽ കഴിഞ്ഞദിവസം പുലിയെ ടാപ്പിങ് തൊഴിലാളികൾ നേരിൽ കണ്ടിരുന്നു

error: Content is protected !!