കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ കോ​വി​ഡ് വ്യാപനം അതിരൂക്ഷം ; ജ​ന​റ​ൽ ആ​ശു​പ​ത്രിയിലെ ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​ർ അ​ട​ച്ചു

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ പി​ടി​മു​റു​ക്കിയ കോ​വി​ഡ് ജനജീവിതം ദുഃസ്സഹമാക്കി . ജ​ന​റ​ൽ ആ​ശു​പ​ത്രി, മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ, പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, പോ​ലീ​സ് സ്റ്റേ​ഷ​ൻ തു​ട​ങ്ങി​യ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ 30 ജീ​വ​ന​ക്കാ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

മിനി സി​വി​ൽ സ്റ്റേ​ഷ​നി​ലെ വി​വി​ധ വ​കു​പ്പു​ക​ളി​ലെ 21 ജീ​വ​ന​ക്കാ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ചി​രി​ക്കു​ന്ന​ത്. വീ​ട്ടി​ലു​ള്ള​വ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെത്തുട​ർ​ന്നു മ​റ്റു ചി​ല ജീ​വ​ന​ക്കാ​രും അ​വ​ധി​യി​ലാ​ണ്. പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ഴു പേ​ർ​ക്കും പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ അ​ഞ്ചു പേ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ർ​ക്കു കോ​വി​ഡ് ബാ​ധി​ച്ച​തോ​ടെ നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ലെ പ്ര​വ​ർ​ത്ത​നം താ​ളം​തെ​റ്റി​യ അ​വ​സ്ഥ​യി​ലാ​ണ്. ഇ​തോ​ടെ ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന രോ​ഗി​ക​ൾ ഏ​റെ വ​ല​യു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്. കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തോ​ടെ നി​ല​വി​ലു​ള്ള ഡോ​ക്ട​ര്‍​മാ​ര്‍​ക്കും ന​ഴ്സു​മാ​ർ​ക്കും കൂ​ടു​ത​ല്‍ സ​മ​യം ജോ​ലി​യെ​ടു​ക്കേ​ണ്ട സ്ഥി​തി​യാ​ണു​ള്ള​ത്. ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​തി​നാ​ൽ ആ​ശു​പ​ത്രി​യി​ലെ ഓ​പ്പറേ​ഷ​ൻ തി​യ​റ്റ​ർ അ​ട​ച്ചു.

ജീ​വ​ന​ക്കാ​രു​ടെ കു​റ​വു​മൂ​ലം മ​റ്റു സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​നം താ​ളംതെ​റ്റി​യ അ​വ​സ്ഥ​യി​ലാ​ണ്.

താ​ലൂ​ക്കി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ വ​ർ​ധ​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. കോ​വി​ഡ് വീണ്ടും രൂ​ക്ഷ​മാ​യ​തോ​ടെ ഏ​റെ ആ​ശ​ങ്ക​യി​ലാ​ണ് ജ​ന​ങ്ങ​ൾ. കോ​വി​ഡ് സെ​ന്‍റ​റു​ക​ൾ ഇല്ലാ​ത്ത​തി​നാ​ൽ എ​ല്ലാ​വ​രും വീ​ടു​ക​ളി​ൽ ത​ന്നെ ക​ഴി​യു​ക​യാണ്.

കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് സെ​ന്‍റ​റു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

error: Content is protected !!