കൊമ്പുകുത്തിയിൽ കാട്ടുപോത്ത്
മുണ്ടക്കയം∙ കാട്ടുമൃഗങ്ങൾ നാട്ടിൽ തന്നെ. കൊമ്പുകുത്തിയിൽ ജനവാസ കേന്ദ്രത്തിൽ കാട്ടുപോത്ത് ഇറങ്ങിയതോടെ ജനം ഭീതിയിലായി. പുലിക്കും കാട്ടാനയ്ക്കും രാജവെമ്പാലയ്ക്കും പിന്നാലെയാണ് ജനവാസ കേന്ദ്രത്തിൽ കാട്ടുപോത്ത് ഇറങ്ങിയത്. മടുക്ക – കൊമ്പുകുത്തി റോഡിൽ കുമ്പിളുംതടം ഭാഗത്താണ് കാട്ടുപോത്തിനെ കണ്ടത്. ഇവിടെയടുത്തു ചെന്നാപ്പാറ ടോപ് ഭാഗത്ത് ശനിയാഴ്ച രാവിലെ റബർ തോട്ടത്തിൽ പുലിയെ കണ്ടിരുന്നു. കഴിഞ്ഞ ദിവസം രാജവെമ്പാലയെ ജനവാസ കേന്ദ്രത്തിൽ നിന്നു പിടികൂടി. മാസങ്ങളായി കാട്ടാനശല്യം കാരണം കർഷകർ ബുദ്ധിമുട്ടിലാണ്.
