സ്വന്തം സ്ഥാപനത്തിനുള്ളില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
കൂട്ടിക്കല്‍: കൂട്ടിക്കല്‍ ടൗണില്‍ സ്വന്തം സ്ഥാപനത്തിനുള്ളില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കൂട്ടിക്കല്‍ ടൗണില്‍ അലുമിനിയം ഫാബ്രിക്കേഷന്‍ വര്‍ക്കും വര്‍ക്ക് ഷോപ്പും നടത്തിയിരുന്നു വെട്ടിക്കാനം കാഞ്ഞിരക്കാട്ടില്‍ ജോബിന്‍ തോമസിനെ(39)യാണ് ബുധനാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.മൃതദേഹം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രയില്‍ കോവിഡ് ടെസ്റ്റിനുശേഷം പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.വെട്ടിക്കാനം ആറ്റോരം കോളനിയില്‍ താമസിച്ചുകൊണ്ടിരുന്ന ജോബിനും വീട്ടുകാരും പ്രളയത്തില്‍ വീടുതകര്‍ന്നതിനെ തുടര്‍ന്ന് കുറച്ചുനാളുകളായി പൊന്‍കുന്നത്തായിരുന്നു താമസം.ജോബിന്‍ പല ദിവസവും കടയ്ക്കുള്ളില്‍ തന്നെയാണ് കഴിഞ്ഞിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു