കാഞ്ഞിരപ്പള്ളിയിൽ നിയന്ത്രണംവിട്ട ബൈക്ക് മരത്തിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു

കാഞ്ഞിരപ്പള്ളി :നിയന്ത്രണംവിട്ട ബൈക്ക് മരത്തിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു, സഹയാത്രികന് ഗുരുതരപരുക്ക്. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ കാഞ്ഞിരപ്പള്ളി മണ്ണാറക്കയം കവലയിൽ നിയന്ത്രണംവിട്ട ബൈക്ക് മരത്തിലിടിച്ച് മറിഞ്ഞ് കത്തലാങ്കപടി
മുത്തുഭവനിൽ പുഷ്പരാജ് മകൻ രാജീവ് ( 26) ആണ് മരണപ്പെട്ടത്. . കൂടെ യാത്ര ചെയ്തിരുന്ന അയൽവാസി പാലത്താനത്ത് അഖിൽ മോഹനൻ – (24) – നെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച രാജീവന്റെ മാതാവ് ഓമന കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി ജീവനക്കാരിയാണ്.

error: Content is protected !!