ചോറ്റി മഹാദേവ ക്ഷേത്രത്തിലെ അംഗ ഗോപുരത്തിന്റെ കുംഭാഭിഷേകം ഭക്തിപൂർവ്വം നടത്തി
February 24, 2019
ചോറ്റി മഹാദേവ ക്ഷേത്രത്തിലെ കുംഭാഭിഷേകം നടത്തിയ അംഗ ഗോപുരത്തിന്റെ ഉദ്‌ഘാടനം നടത്തിയത് ഗജരാജൻ കളഭ കേസരി തോട്ടുചാലിൽ ബോലോനാഥ് എന്ന കൊമ്പനാന. ആയിരങ്ങൾ ഭക്തിപൂർവ്വം പങ്കെടുത്ത ചടങ്ങുകളുടെ അത്യപൂർവ നിമിഷങ്ങൾ ഇവിടെ കാണുക :
ചോറ്റി : ശബരിമല ഇടത്താവളമായ ചോറ്റി മഹാദേവ ക്ഷേത്രത്തിലെ അംഗ ഗോപുരത്തിന്റെ കുംഭാഭിഷേകം ഞായറാഴ്ച 11.35 നു ശുഭമുഹൂർത്വത്തിൽ നടത്തി.
ക്ഷേത്രം തന്ത്രി ചെങ്ങന്നൂർ താഴമൺ മഠം കണ്ഠര് മോഹനര് – ക്ഷേത്രം മേൽശാന്തി പയ്യന്നൂർ പെരിക മന ഇല്ലം ബ്രഹ്മശ്രീ രാധാകൃഷ്ണൻ നമ്പൂതിരി – കീഴ്ശാന്തി ഗോപാലകൃഷ്ണൻ നമ്പൂതിരി എന്നിവരുടെ സാന്നിദ്ധ്യത്തിൽ പൂജാദി കർമ്മങ്ങൾ നടത്തി. .
കുംഭാഭിഷേകം നടത്തിയ അംഗഗോപുരത്തിന്റെ ഉദ്ഘാടനം ഗജരാജൻ കളഭ കേസരി തോട്ടുചാലിൽ ബോലോ നാഥ് നിർവഹിച്ചു.
ഇന്ന് നടന്ന ചടങ്ങുകളോടെ കേരളത്തിൽ അംഗഗോപുരം പൂർത്തിയാക്കിയ മഹാക്ഷേത്രങ്ങളുടെ പട്ടികയിലേക്ക് ചോറ്റി മഹാദേവ ക്ഷേത്രത്തിന്റെ പേരും തങ്കലിപികളിൽ എഴുതപ്പെട്ടു. ഒരു കോടിയിൽപരം രൂപാ ചിലവഴിച്ചാണ് അംഗ ഗോപുരത്തിന്റെ ചുറ്റുമതിൽ – തിരുമുറ്റം – കല്ലുപാകൽ – മൈതാനത്തിന്റെ വീതി കൂട്ടൽ ഉൾപ്പടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിരിക്കുന്നത്. കേരളീയ വാസ്തു ശൈലിയിൽ ശില്പി ചെങ്ങന്നൂർ സദാശിവൻ ആചാരിയുടേയും ജി സുനിൽ ബാബുവിന്റേയും നേതൃത്വത്തിൽ ആണ് നിർമ്മാണ പ്രവർത്തനം നടത്തിയത്.
ഞായറാഴ്ച വൈകുന്നേരം മഹാശിവരാത്രി തിരുവുത്സവത്തിന് തന്ത്രി താഴമൺ മഠം കണ്ഠരര് മോഹനര് തൃകൊടിയേറ്റം നടത്തി. ഓ.കെ.കൃഷ്ണൻ – എപി പുരുഷോത്തമൻ പിള്ള – കെ എസ് രാധാകൃഷ്ണൻ നായർ – എൻ പി.സോമൻ – എ എം അരവിന്ദാക്ഷൻ നായർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.