ഭക്തിസാന്ദ്രമായി എരുമേലി പേട്ടതുള്ളല്‍

January 11, 2019 

എരുമേലി: മതമൈത്രിയുടെ പ്രതീകമായ ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ഭക്തിസാന്ദ്രമായി നടന്നു. അമ്പലപ്പുഴ, ആലങ്ങാട് സംഘത്തിന്റെ നേതൃത്വത്തിലാണ് പേട്ടതുള്ളല്‍ നടന്നത്. എരുമേലി ചെറിയമ്പലത്തിന് മുകളില്‍ ശ്രീകൃഷ്ണ പരുന്ത് വട്ടമിട്ട് പറന്നതോടെ ദേഹം നിറയെ ചായം തേച്ചു കളഭം പൂശി വാളും ഗദയും ശരവും കൈയിലേന്തി പേട്ട സംഘങ്ങൾ ആനന്ദ നൃത്തം ചവിട്ടി.. അമ്പലപ്പുഴ, ആലങ്ങാട് സംഘത്തിന്റെ നേതൃത്വത്തിലാണ് പേട്ടതുള്ളല്‍ നടന്നത്. 


മഹിഷി നിഗ്രഹത്തിന്റെ ഐതിഹ്യമാണ് പേട്ടതുള്ളലിനുള്ളത്. ഇത്തവണ ആയിരങ്ങളാണ് പേട്ടതുള്ളലിനായെത്തിയത്. ഉച്ചയ്ക്ക് 12 ന് എരുമേലി ചെറിയമ്പലത്തിന് മുകളില്‍ ശ്രീകൃഷ്ണ പരുന്ത് വട്ടമിട്ട് പറന്നതോടെയാണ് അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘം പേട്ടതുള്ളല്‍ നടത്തിയത്. ദേഹം നിറയെ ചായം തേച്ചു കളഭം പൂശി വാളും ഗദയും ശരവും കൈയിലേന്തി പേട്ട സംഘങ്ങൾ ആനന്ദ നൃത്തം ചവിട്ടി.

സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍നായരുടെ നേതൃത്വത്തിലാണ് അമ്പലപ്പുഴ പേട്ടതുള്ളല്‍ നടന്നത്. പേട്ട സംഘങ്ങളെ നൈനാർ മസ്ജിദിൽ സ്വീകരിച്ചപ്പോൾ അയ്യപ്പനും വാവരും തമ്മിലുള്ള ഗാഢ സൗഹൃദം അയ്യപ്പ ഭക്തരിൽ ആനന്ദം നിറച്ചു. 12 മണിയോടെ പേട്ട കൊച്ചമ്പലത്തിൽ നിന്നു പുറത്തിറങ്ങി നൈനാർ മസ്ജിദിലേക്ക് പ്രവേശിച്ച അമ്പലപ്പുഴ സംഘത്തെ പുഷ്പവൃഷ്ടിയോടെയാണു സ്വീകരിച്ചത്

തുടർന്ന് ജമാ അത്ത് പ്രസിഡന്റ് പി.എച്ച്. ഷാജഹാന്റെ നേതൃത്വത്തിൽ സമൂഹ പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായരെയും സംഘത്തെയും ഷാൾ അണിയിച്ചു. ജുമാ നമസ്കാര ശേഷം ജമാ അത്ത് ഭാരവാഹികൾ വലിയമ്പലത്തിലെത്തി അമ്പലപ്പുഴ സംഘത്തെ സ്വീകരിച്ചു. പേട്ട കൊച്ചമ്പലത്തിൽ നിന്നു പേട്ട തുള്ളിയ ആലങ്ങാട് സംഘം വൈകിട്ടോടെ വലിയമ്പലത്തിൽ എത്തി. 

അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങൾക്കു നാട് സ്നേഹോഷ്മള വരവേൽപ് നൽകി. പേട്ടതുള്ളൽ സംഘത്തെ പി.സി. ജോർജ് എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.കൃഷ്ണകുമാർ എന്നിവർ സ്വീകരിച്ചു. 

അമ്പലപ്പുഴ സംഘവും താഴത്തുവീട്ടിൽ കുടുംബവുമായുള്ള സൗഹൃദസ്മരണയിൽ അമ്പലപ്പുഴ സംഘത്തെ താഴത്തുവീട്ടിൽ ആസാദ് അനുഗമിച്ചു. വലിയമ്പലത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ, അംഗം വിജയകുമാർ, കമ്മിഷണർ എൻ.വാസു എന്നിവർ സ്വീകരിച്ചു. അയ്യപ്പസേവാസംഘത്തിന്റെ നേതൃത്വത്തിൽ പി.പി. ശശിധരൻ, അനിയൻ റാന്നി, മുരളീധരൻ മുല്ലശേരി, അപ്പുക്കുട്ടൻ നായർ എന്നിവർ സ്വീകരിച്ചു. 

ഹൈന്ദവസംഘടനാ പ്രതിനിധികളായ അനിയൻ എരുമേലി, എസ്. മനോജ്, വി.സി. അജികുമാർ, കെ.ആർ. സോജി എന്നിവർ സ്വീകരിച്ചു. 

കേരള വെള്ളാള മഹാസഭ ജില്ലാ കമ്മിറ്റി അമ്പലപ്പുഴ, ആലങ്ങാട് സംഘത്തിനും ഭക്തർക്കും അവൽപൊതി വിതരണം ചെയ്തു. മഹിഷീ നിഗ്രഹത്തിനു ശേഷം അയ്യപ്പൻ അന്തിയുറങ്ങിയെന്ന് വിശ്വസിക്കുന്ന പുത്തൻവീടിനു മുൻപിൽ അമ്പലപ്പുഴ സംഘത്തിനു അവൽ പ്രസാദം നൽകി സ്വീകരിച്ച ശേഷമാണു വിതരണം നടന്നത്. പുത്തൻവീട്ടിലെ മുത്തശ്ശി അയ്യപ്പനു ഭക്ഷിക്കാൻ അവൽ നൽകിയതിന്റെ സ്മരണയ്ക്കാണ് അവൽ വിതരണം നടത്തിയത്. 

ചടങ്ങുകൾക്കു ജില്ലാ പ്രസിഡന്റ് വി.ആർ. രാജേന്ദ്രൻ, സെക്രട്ടറി വി.എസ്. വിജയൻ, ടി.പി. രവീന്ദ്രൻപിള്ള, കെ.വി. അനിൽകുമാർ, വി.പി. വിജയൻപിള്ള, വി.എസ്. ഗോപിനാഥപിള്ള, ടി.ഡി. അരവിന്ദാക്ഷൻപിള്ള, എം.ടി.സുരേന്ദ്രൻപിള്ള എന്നിവർ നേതൃത്വം നൽകി. 

ഉച്ചയ്ക്ക് ശേഷമായിരുന്നു ആലങ്ങാട്ട് സംഘത്തിന്റെ പേട്ടതുള്ളല്‍. ഉച്ചകഴിഞ്ഞ് യോഗം പെരിയോന്‍ അമ്പാടത്ത് എ.കെ.വിജയകുമാറിന്റെ നേതൃത്വത്തിലാണ് ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളല്‍ നടന്നത്. അമ്പലപ്പുഴ സംഘത്തിനൊപ്പം വാവരുസ്വാമി യാത്രതിരിച്ചു എന്ന വിശ്വാസത്തില്‍ മസ്ജിദില്‍ കയറാതെ ആലങ്ങാട് പേട്ടതുള്ളല്‍ ധര്‍മ്മശാസ്താക്ഷേത്രത്തിലേക്ക് നീങ്ങി. 

ഗജവീരന്മാരുടെ അകമ്പടിയോടെയായിരുന്നു ഇരുസംഘത്തിന്റെയും പേട്ടതുള്ളല്‍ നടന്നത്. ദേവസ്വം ബോര്‍ഡ് പ്രതിനിധികളും ജനപ്രതിനിധികളുമടക്കം ചടങ്ങില്‍ പങ്കെടുത്തു. അയ്യപ്പചരിത്രവുമായി ബന്ധപ്പെട്ട എരുമേലി പുത്തന്‍വീട്ടിലും പേട്ടതുള്ളലിന് സ്വീകരണമൊരുക്കി.

കൃത്യതയാർന്ന ക്രമീകരണത്തിലൂടെ പൊലീസ് നാടിന്റെ പ്രശംസ പിടിച്ചുപറ്റി. എരുമേലി പട്ടണത്തിലൂടെ വാഹനഗതാഗതം നിരോധിച്ചിരുന്നിട്ടും സമാന്തര പാതകൾ ഉപയോഗിക്കാനായത് കുരുക്ക് ഇല്ലാതാക്കി. എരുമേലി പട്ടണത്തിൽ ഡിവൈഎസ്പിമാരായ ഇ.പി. റെജി, എൻ.മധുസൂദനൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്രമീകരണം. 

ചെണ്ടയിൽ താളമിട്ടു പി.സി.ജോർജ് എംഎൽഎയും പേട്ടതുള്ളലിൽ പങ്കെടുത്തു.കഴിഞ്ഞ 8 വർഷമായി എരുമേലി പേട്ടതുള്ളലിന് കൊച്ചമ്പല മുറ്റത്തുനിന്ന് ചെണ്ടയടിക്കുന്ന പി.സി.ജോർജ് ഇത്തവണയും പതിവു തെറ്റിച്ചില്ല.ചെണ്ടയുടെ താളത്തിനൊത്ത് കാണികൾ ചുവടുവച്ചു.

മതമൈത്രിയുടെ പ്രതീകമായ ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ഭക്തിസാന്ദ്രമായി നടന്നു. അമ്പലപ്പുഴ, ആലങ്ങാട് സംഘത്തിന്റെ നേതൃത്വത്തിലാണ് പേട്ടതുള്ളല്‍ നടന്നത്. എരുമേലി ചെറിയമ്പലത്തിന് മുകളില്‍ ശ്രീകൃഷ്ണ പരുന്ത് വട്ടമിട്ട് പറന്നതോടെ ദേഹം നിറയെ ചായം തേച്ചു കളഭം പൂശി വാളും ഗദയും ശരവും കൈയിലേന്തി പേട്ട സംഘങ്ങൾ ആനന്ദ നൃത്തം ചവിട്ടി.
വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

error: Content is protected !!