നൂറു ദിവസങ്ങൾ കഴിഞ്ഞിട്ടും അപകടം മാടിവിളിച്ചുകൊണ്ട് അഞ്ചിലിപ്പ പാലം

കാഞ്ഞിരപ്പള്ളി അഞ്ചിലിപ്പ പാലം അപകടത്തിലായിട്ട് നൂറു ദിവസങ്ങൾ കഴിഞ്ഞു . 2021 ഒക്ടോബർ 16നുണ്ടായ പ്രളയത്തിൽ ഗുരുതരമായ കേടുപാടുകൾ സംഭവിച്ച അഞ്ചിലിപ്പ പാലത്തിന്റെ ഇന്നത്തെ അവസ്ഥ അന്നത്തേതുപോലെതന്നെ തുടരുന്നു.. വലിയ പണികൾക്ക് കാലതാമസം ഉണ്ടാകുമെങ്കിൽ പാലത്തിൽ അടിസ്ഥാന അറ്റകുറ്റ പണികൾ എങ്കിലും നടത്തി അതിലെ സഞ്ചരിക്കുന്ന യാത്രക്കാരുടെ അപകടഭീഷണി ഒഴിവാക്കണം എന്നതാണ് നാട്ടുകാരുടെ ആവശ്യം. പാലത്തിലൂടെ യാത്ര ചെയ്യുമ്പോൾ വളരെയധികം സൂക്ഷിച്ചില്ലെങ്കിൽ അപകടം ഉറപ്പ് .. വീഡിയോ കാണുക ..

വിഴിക്കിത്തോട്, ചേനപ്പാടി, എരുമേലി, എന്നിവിടങ്ങളിലേക്ക് ഈ പാലത്തിലൂടെയാണ് യാത്ര ചെയ്യേണ്ടത്. പ്രളയത്തിൽ പാലത്തിലേക്കുള്ള അപ്രോച്ച് റോഡുകൾ തകർന്നു താറുമാറായി. പാലത്തിന്റെ സംരക്ഷണ ഭിത്തിക്ക് ബലക്ഷയമുണ്ടായതിന് പുറമെ കൈവരികളും തകർന്നു.

error: Content is protected !!