കോവിഡ് വ്യാപനം : ഇന്ന് ലോക്ഡൗണിന് സമാനം; നിയന്ത്രണങ്ങളും ഇളവുകളും ഇങ്ങനെ :

കാഞ്ഞിരപ്പള്ളി : കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ശനിയാഴ്ച രാത്രി 12 മുതൽ ഞായറാഴ്ച രാത്രി 12 വരെ വീണ്ടും ലോക്ഡൗണിനു സമാനമായ നിയന്ത്രണം നടപ്പിലാക്കി.

നിയന്ത്രണ ലംഘനം കണ്ടെത്താൻ പോലീസിന്റെ കർശന പരിശോധനയുണ്ടാകും. . അവശ്യ സർവീസുകൾക്ക് ഇളവുകളുണ്ടാകും. പ്രധാന റൂട്ടുകൾ , ആശുപത്രികൾ , റെയില്‍വേ സ്റ്റേഷൻ , വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്രക്കാരുടെ ആവശ്യാനുസരണം സർവീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചിട്ടുണ്ട്. മറ്റുപൊതുഗാതഗത്തിനും സ്വകാര്യവാഹനങ്ങള്‍ക്കും നിരത്തിലിറക്കുന്നതിന് നിയന്ത്രണങ്ങള്‍ ഉണ്ടാകും

നിയന്ത്രണങ്ങളും ഇളവുകളും :

മരുന്ന്, പഴം, പാൽ , പച്ചക്കറി, പലവ്യഞ്ജനം, മത്സ്യം, മാംസം എന്നിവയുടെ കടകൾ രാവിലെ ഏഴുമുതൽ രാത്രി ഒമ്പതുവരെ. പരമാവധി ഹോം ഡെലിവറി.
ഭക്ഷണശാലകളും ബേക്കറികളും രാവിലെ ഏഴുമുതൽ രാത്രി ഒമ്പതുവരെ. പാഴ്സൽ അല്ലെങ്കില്‍ഹോം ഡെലിവറി മാത്രം.
വിവാഹം, മരണാനന്തരച്ചടങ്ങ് എന്നിവയില്‍ 20 പേർ മാത്രം.
ദീര്‍ഘദൂരബസുകൾ , തീവണ്ടികൾ , വിമാനസര്‍വീസ് ഉണ്ടാകും. ഇതിനായി വാഹനങ്ങളിൽ യാത്ര ചെയ്യാം. ടിക്കറ്റ് കൈയില്‍ കരുതിയാല്‍ മതി.
ആശുപത്രിയിലേക്കും വാക്സിനേഷനും യാത്രചെയ്യാം.
മുൻകൂട്ടി ബുക്കുചെയ്തതെങ്കിൽ ഹോട്ടലുകളിലേക്കും റിസോര്‍ട്ടുകളിലേക്കും പോകാം. സ്റ്റേ വൗച്ചർ കരുതണം.
നേരത്തേ ബുക്കുചെയ്ത വിനോദസഞ്ചാരികളുടെ കാറുകള്‍ക്കും ടാക്സിവാഹനങ്ങള്‍ക്കും സഞ്ചരിക്കാം.
ഞായറാഴ്ച പ്രവൃത്തിദിനമായ സര്‍ക്കാർ -സ്വകാര്യ സ്ഥാപനങ്ങൾ , കമ്പനികൾ , വര്‍ക്ക് ഷോപ്പുകള്‍, മാധ്യമസ്ഥാപനങ്ങൾ എന്നിവയ്ക്ക് പ്രവര്‍ത്തനാനുമതി. ജീവനക്കാര്‍ക്ക് തിരിച്ചറിയൽ കാര്‍ഡുമായി സഞ്ചരിക്കാം.
പരീക്ഷകളിൽ പങ്കെടുക്കാനുള്ളവര്‍ക്ക് അഡ്മിറ്റ് കാര്‍ഡുകൾ ഹാജരാക്കിയാല്‍ മതി.
ബാറും മദ്യക്കടകളും പ്രവര്‍ത്തിക്കില്ല. കള്ളുഷാപ്പുകൾക്ക് പ്രവർത്തിക്കാം .

error: Content is protected !!