കാഞ്ഞിരപ്പള്ളി 26 ആം മൈൽ പാലത്തിന്റെ അറ്റകുറ്റപണികൾ അവസാന ഘട്ടത്തിൽ ..
കാഞ്ഞിരപ്പള്ളി : 2021 ഒക്ടോബർ 16നുണ്ടായ പ്രളയത്തിൽ ഗുരുതരമായ കേടുപാടുകൾ സംഭവിച്ച ശബരിമല തീർത്ഥാടകരുടെ പ്രധാന പാതയായ ഇരുപത്തിയാറാം മൈൽ പാലത്തിന്റെ അറ്റകുറ്റപണികൾ അവസാന ഘട്ടത്തിൽ .. നൂറു ദിവസങ്ങളിലേറെയായി ഈ പാലത്തിലൂടെയുള്ള ഗതാഗതം നിയന്ത്രണം നടപ്പിലാക്കിയിട്ട്. ആദ്യം പൂർണമായും അടച്ചിട്ട പാലം, പിന്നീട് ചെറിയ വാഹനങ്ങൾക്ക് സഞ്ചരിക്കുവാൻ വേണ്ടി ഭാഗികമായി തുറന്നു കൊടുത്തു. കാഞ്ഞിരപ്പള്ളി-എരുമേലി റൂട്ടിലെ ബസ്സുകൾ ബസ്സുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ മൂന്നുമാസത്തിലേറെക്കാലമായി ദുർഘടമായ മറ്റുവഴികളിലൂടെ ചുറ്റികറങ്ങിയാണ് യാത്ര ചെയ്യുന്നത്.
പാലത്തിന്റെ അറ്റകുറ്റപണികൾ ശബരിമല മണ്ഡലകാലത്തിന് മുൻപ് അടിയന്തിരമായി തീർത്തു ഗതാഗതയോഗ്യമാക്കുന്നതിന് ഇരുപതുലക്ഷത്തോളം രൂപ അനുവദിച്ചിരുന്നുവെങ്കിലും, മണ്ഡലകാലം കഴിഞ്ഞു ഏറെ ദിവസങ്ങൾ ആയിട്ടും, അറ്റകുറ്റ പണികൾ തീർന്നിട്ടില്ല. ഏറെ താമസിയാതെ, അറ്റകുറ്റപണികൾ പൂർത്തിയാക്കി പാലം പൂർണമായും തുറന്നുകൊടുക്കും എന്നാണ് അറിയുന്നത് .
വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക :