മുണ്ടക്കയം, കൂട്ടിക്കൽ , കോരുത്തോട്, എരുമേലി, പാറത്തോട് എന്നീ പഞ്ചായത്തുകൾക്കായി 8.45 കോടിയുടെ വികസന പദ്ധതികൾക്ക് അനുമതി ലഭിച്ചതായി പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ
മുണ്ടക്കയം : എംഎൽഎ ഫണ്ട്, സി.എം.എൽ .ആർ .ആർ.പി, റീബിൽഡ് കേരള എന്നീ പദ്ധതികളിൽ ഉൾപ്പെടുത്തി പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ വികസന പദ്ധതികൾക്ക് അനുമതിയായെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. മുണ്ടക്കയം, കൂട്ടിക്കൽ, കോരുത്തോട്, എരുമേലി, പാറത്തോട് എന്നീ പഞ്ചായത്തുകൾക്കായി 8 കോടി 45 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.
എരുമേലി പഞ്ചായത്ത് :
ഉമ്മിക്കുപ്പ സെന്റ് മേരീസ് ഹൈസ്കൂളിൽ കംപ്യൂട്ടർ, പ്രിന്റർ വാങ്ങുന്നതിന് ഒരു ലക്ഷം, എഴുകുമണ്ണ് – ചാത്തൻ മഠം റോഡിന് ഒരു ലക്ഷം, സെയ്തലവി മെമ്മോറിയൽ റോഡിന് സംരക്ഷണ ഭിത്തി നിർമ്മാണം- 1 ലക്ഷം, എയ്ഞ്ചൽവാലി – കേരള പാറ റോഡിന് 1 ലക്ഷം, കൂട്ടിയാനിപടി – താന്നിക്കാവട്ടം റോഡ് പത്താങ്കൽ പടി ഭാഗം നിർമാണം -1 ലക്ഷം, മണിപ്പുഴ കവലയിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ 1.87 ലക്ഷം, ആലിൻചുവട് – കരിമ്പുകയം റോഡ് പുനരുദ്ധാരണം- 2 ലക്ഷം, കാരിശേരി – ഇഞ്ചക്കുഴി ടോപ്പ് റോഡ് പുനരുദ്ധാരണം – 2 ലക്ഷം, എഴുകുമണ്ണ് – ആറാട്ടുകയം റോഡിന്റെ നിർമാണം – 2 ലക്ഷം, പാത്തിപ്പാറ – കരിമ്പൻ മാവ് റോഡ് പുനരുദ്ധാരണം – 3 ലക്ഷം, മൂക്കംപെട്ടി- അരുവിക്കൽ ഐ.എച്ച്.ഡി.പി. കോളനി റോഡ് പുനരുദ്ധാരണം – 4.5 ലക്ഷം, ഉമ്മികുപ്പ പള്ളിപ്പടി- സി.എം.സി. മഠം പടി റോഡ് പുനരുദ്ധാരണം – 3 ലക്ഷം, ചേനപ്പാടി കിഴക്കേക്കര കവലയിൽ ബസ് കാത്തിരിപ്പ് കേന്ദ്രം – 4 ലക്ഷം, മാടപ്പാട് സ്റ്റേഡിയം- ആറ്റു കടവ് റോഡ് പുനരുദ്ധാരണം – 4.9 ലക്ഷം, നേർച്ചപ്പാറ – കവുങ്ങുംകുഴി റോഡ് പുനരുദ്ധാരണം – 4.9 ലക്ഷം, കണമല സെന്റ് തോമസ് യു.പി. സ്കൂളിൽ ഷീ ടോയ്ലറ്റ് നിർമാണം – 4.9 ലക്ഷം, പാണപിലാവ് – കരിയിലക്കുളം പടി – ചീനിമരം റോഡിൽ സംരക്ഷണ ഭിത്തി നിർമാണം – 4.95 ലക്ഷം, ഇടകടത്തി ടി.കെ.എം. യു.പി. സ്കൂളിൽ പാചകപ്പുര നിർമാണം – 4.90 ലക്ഷം, കടവനാൽ കടവ് – വട്ടകതറ റോഡ് പുനരുദ്ധാരണം – 10 ലക്ഷം, മണിപ്പുഴ – വട്ടോം കുഴി റോഡ് 10 ലക്ഷം, മാക്കകവല – പതുപ്പള്ളി കവല – കണമല റോഡ് പുനരുദ്ധാരണം – 15 ലക്ഷം, കാക്കക്കല്ല് – പുറപ്പ റോഡ് പുനരുദ്ധാരണം- 15 ലക്ഷം, ഒട്ടകപതാൽ – പി.ആർ.ഡി.എസ്. കനകപ്പലം ശാഖാ മന്ദിരം റോഡ് – 20 ലക്ഷം, ആലുംചുവട് – കരിമ്പുങ്കയം റോഡ് പുനരുദ്ധാരണം – 10 ലക്ഷം, എരുത്വാപ്പുഴ – ചീനിമരം റോഡ് പുനരുദ്ധാരണം – 10 ലക്ഷം, ചെമ്പൻകുഴി – കെ. ഒ. ടി റോഡ് പുനരുദ്ധാരണം – 10 ലക്ഷം, കൊല്ലപ്പള്ളി – മുസ്ലിം പള്ളി റോഡ് പുനരുദ്ധാരണം – 10 ലക്ഷം, ബാലവാടി – പൂതക്കുഴി ക്ഷേത്രം – ചിറ്റടി പടി റോഡ് പുനരുദ്ധാരണം – 15 ലക്ഷം, പാക്കാനം – ഇഞ്ചക്കുഴി റോഡ് പുനരുദ്ധാരണം – 15 ലക്ഷം, തുമരംപാറ – കൊപ്പം റോഡ് പുനരുദ്ധാരണം – 25 ലക്ഷം,
മുണ്ടക്കയം പഞ്ചായത്ത്
ആനിക്കുന്ന് ടോപ് റോഡിന് – 1 ലക്ഷം, മുണ്ടമറ്റം – ഇലവുംകുന്നേൽ റോഡിന് 2 ലക്ഷം, മൈലത്തടി പുറപ്പന്താനം കുടിവെള്ള പദ്ധതി – 2 ലക്ഷം, കാർഗിൽ പോയിന്റ് – മാങ്ങാപ്പാറ റോഡിന് – 2 ലക്ഷം, വേലനിലം – കളം റോഡ് കോണ്ക്രീറ്റ്-2 ലക്ഷം, ഡ്രീം നഗർ – വരിക്കാനി മുകൾഭാഗം റോഡ് പുനരുദ്ധാരണം – 3 ലക്ഷം, കയ്യുന്നാനി – ഇല്ലിക്കൽ കോളനി – കിളിരൂപറമ്പ്പടി റോഡിന് 3 ലക്ഷം, പൈങ്ങണയിൽ എസ്.എൻ.ഡി.പി. കവല ബസ് കാത്തിരിപ്പ് കേന്ദ്രം – 4 ലക്ഷം, കണ്ണിമല സെന്റ് ജയിംസ് യു.പി. സ്കൂളിൽ ഷീ ടോയ്ലറ്റ് നിർമാണം – 4.9 ലക്ഷം, ഇഞ്ചിയാനി ഹോളി ഫാമിലി ഹൈസ്കൂളിൽ പാചകപ്പുര നിർമാണം – 4.9 ലക്ഷം, വേലനിലം – പാറേക്കാട്ട് – പത്തേക്കർ – പറത്താനം റോഡിന് 4.98 ലക്ഷം, മുണ്ടക്കയം പൊലീസ് സ്റ്റേഷനു സമീപം ചിൽഡ്രൻസ് പാർക്ക് – 7 ലക്ഷം, ഡ്രീം നഗർ – വരിക്കാനി – മുസ്ലിം പള്ളി റോഡിന് -10 ലക്ഷം, 31-ാം മൈൽ – ഇഞ്ചിയാനി റോഡിന് – 10 ലക്ഷം, മൈക്കോളജി കുടിവെള്ള പദ്ധതി നവീകരണം – 10 ലക്ഷം, ചെറുമല ലൈബ്രറി കെട്ടിടം നിർമാണം – 10 ലക്ഷം, ഇഞ്ചിയാനി – വെള്ളനാടി -പുളിക്കൽ റോഡിന് സംരക്ഷണ ഭിത്തി നിർമാണം 15 ലക്ഷം, മഠംപടി – പുലിക്കുന്ന് കൂപ്പ് റോഡ് – 15 ലക്ഷം, മുരിക്കുംവയൽ ഗവ . വി.എച്ച്.എസ്. സ്കൂളിൽ സംരക്ഷണ ഭിത്തി നിർമാണം – 30 ലക്ഷം, മുണ്ടക്കയം, എരുമേലി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് മഞ്ഞളരുവി തോടിന് കുറുകെ പാലം നിർമാണം – 58 ലക്ഷം, 31–ാം മൈൽ മൈൽ – കരടിമല റോഡിന് – 50 ലക്ഷം,
കൂട്ടിക്കൽ പഞ്ചായത്ത്
ചാത്തൻ പ്ലാപ്പള്ളി – ടോപ്പ് റോഡിന് – 4.9 ലക്ഷം, ഒലയനാട് ഗാന്ധി മെമ്മോറിയൽ സ്കൂളിൽ പാചകപ്പുര നിർമാണം – 4.9 ലക്ഷം, കൂട്ടിക്കൽ ടൗൺ വാർഡ് കുടിവെള്ള പദ്ധതി പുനർ നിർമാണം (പൈപ്പ് ലൈൻ സ്ഥാപിക്കൽ) – 3.5 ലക്ഷം, മുണ്ടപ്പള്ളി – മുട്ടംതറ റോഡിന് – 3 ലക്ഷം, തേൻപുഴ – പി.എസ്. കവല – മൂന്നാനപ്പള്ളി റോഡിന് – 2 ലക്ഷം, കൂട്ടിക്കൽ – ഇരുന്നക്കുറ്റി – ഒടിച്ചുകുത്തി റോഡിന് – 10 ലക്ഷം, കൂട്ടിക്കൽ മ്ലാക്കര പാലം നിർമാണം – 60 ലക്ഷം, പറത്താനം പ്രൈമറി ഹെൽത്ത് സെന്ററിന് പുതിയ കെട്ടിട നിർമാണം – 50 ലക്ഷം,
പാറത്തോട് പഞ്ചായത്ത്
പാറത്തോട് ചിറ – മുസ്ലിം പള്ളി റോഡ് കോൺക്രീറ്റ് – 1.5 ലക്ഷം, ഇടക്കുന്നം മുക്കാലി കവലയിൽ ഹൈമാസ്റ്റ് ലൈറ്റ് -1.87 ലക്ഷം, പാലമ്പ്ര – മാളിയേക്കൽ കോളനി റോഡിൽ കലുങ്ക് – 2 ലക്ഷം, ചോറ്റി – പട്ടിയാനിങ്കര റോഡിന് – 2 ലക്ഷം, ഇടച്ചോറ്റി എട്ടാറ കോളനി റോഡിന് – 2 ലക്ഷം, നരിവേലി – വണ്ടൻപാറ – കുരുവിനാംപടി റോഡിന് 2 ലക്ഷം, കൊരട്ടിപ്പടി – നാടുകാണി – റോഡിന് – 3 ലക്ഷം, പുൽക്കുന്ന് – അങ്കണവാടി – പുൽക്കുന്ന് ടോപ്പ് റോഡിന് – 3 ലക്ഷം, ചെമ്മൂഴിക്കാട് – മയ്യത്താംകര റോഡിന് – 4.9 ലക്ഷം, വെളിച്ചിയാനി – വടക്കേമല റോഡിന് – 10 ലക്ഷം, ഇടച്ചോറ്റി സെഹിയോൻമല (സരസ്വതീ ദേവി ക്ഷേത്രം ) റോഡിന് -15 ലക്ഷം, കൂവപ്പള്ളി -തുരുത്തിപ്പടവ് റോഡിന് – 15 ലക്ഷം, സെന്റ് ഡൊമിനിക്സ് കോളജ് കവലയിൽ ബസ് കാത്തിരിപ്പ് കേന്ദ്രം – 20 ലക്ഷം, പറത്താനം – പുറംപൊട്ടി – ഊരക്കനാട് റോഡിന് – 20 ലക്ഷം,
കോരുത്തോട് പഞ്ചായത്ത്
കോസടി സ്കൂൾ ഭാഗം – രാരിച്ചൻ പടി റോഡിന് – 2 ലക്ഷം, പനയ്ക്കച്ചിറ – അപ്പച്ചൻ പടി – ടാങ്ക് പടി റോഡിന് – 2 ലക്ഷം, കോരുത്തോട് സി.കെ.എം. സ്കൂൾ പാചകപ്പുര നിർമാണം – 10 ലക്ഷം, പൊട്ടൻകുളം – മുണ്ടക്കയം ബ്ലോക്ക് റോഡിന് – 15 ലക്ഷം, താണ്ടാം പറമ്പിൽപ്പടി -വാഴുവേലിപ്പടി റോഡിൽ താണ്ടാംപറമ്പിൽ ഭാഗത്തു ഇടുക്കി തോടിനു കുറുകെ പാലം നിർമാണം-15 ലക്ഷം, മടുക്ക – മൈനാക്കുളം – പൊട്ടൻകുളം ലിങ്ക് റോഡിന് – 20 ലക്ഷം, കോരുത്തോട് ബാങ്ക് പടി – പത്തേക്കർ – പട്ടാളക്കുന്ന് – ചണ്ണപ്ലാവ് റോഡിന് 75 ലക്ഷം.