പോലീസ് കസ്റ്റഡിയിൽ മരണപ്പെട്ട ഷെഫീക്കിന്റെ കുടുംബത്തിനു സാന്ത്വനമായി ഭവനനിർമ്മാണത്തിന് തറക്കല്ലിട്ടു
കാഞ്ഞിരപ്പള്ളി : പോലീസ് കസ്റ്റഡിയിൽ ആയിരിക്കവേ മരണപ്പെട്ട കാഞ്ഞിരപ്പള്ളി തൈപറമ്പിൽ ഷെഫീക്കിന്റെ കുടുംബത്തിന് സാന്ത്വനമായി ആശ്രയ പദ്ധതിയിൽ ഉൾപ്പെടുത്തി ഭവനനിർമാണത്തിന് തുടക്കം കുറിച്ചു. ആറുലക്ഷം രൂപയ്ക്ക് സ്ഥലം വാങ്ങിവീട് വെച്ചു നൽകുന്ന പദ്ധതിയാണ് തുടങ്ങിയിരിക്കുന്നത്.
കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പത്താം വാർഡിൽ നാച്ചികോളനി ഭാഗത്ത് അഞ്ച് സെന്റ് സ്ഥലം വാങ്ങിയ പ്രദേശത്ത് വാർഡ് മെബർ സുനിൽ തേനംമാക്കൽ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചു .
സി ഡി എസ് മെമ്പർ ഷീജാഗോപിദാസ് ,നെജീബ് കാഞ്ഞിരപ്പള്ളി, നാച്ചികോളനി ഇമാം ഷിയാസ് മൗലവി, യഹിയ ഉസ്താദ് ,സമദ് വല്യാപറമ്പിൽ , വി.യു മുഹമ്മദ് ബഷീർ, തുടങ്ങിയവർ സാന്നിധ്യം വഹിച്ചു
വാടക വീട്ടിൽ കഴിഞ്ഞിരുന്ന സമയത്താണ് ഒരു വർഷം മുമ്പ് ഷെഫീഖിനെ ഉദയംപേരൂർ പോലീസ് അറസ്റ്റ് ചെയ്തു ലോകകപ്പിൽ വെച്ച് മരണപെട്ടത് . ബഹുജന പ്രക്ഷോഭത്തെത്തുടർന്ന്കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും ഒരു വർഷം കഴിഞ്ഞിട്ടും കേസ് അന്യേഷണം പൂർത്തിയായിട്ടില്ല. .നീതി കിട്ടുമെന്ന പ്രത്യാശയിൽ ഭാര്യ സെറീനയും അഞ്ചും പതിമൂന്നും വയസ്സുയുള്ള കുഞ്ഞുങ്ങളും വാടകവീട്ടിൽ കഴിയുമ്പോഴാണ് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ആശ്വാസമായി ഭവനനിർമാണ പദ്ധതി ആരംഭിച്ചിരിക്കുന്നത്.