മുണ്ടക്കയത്ത് സർക്കാർ ഐ ടി ഐ : കോഴ്സുകൾ അടുത്ത അദ്ധ്യായന വർഷം മുതൽ ആരംഭിക്കും

മുണ്ടക്കയം : മുണ്ടക്കയത്തു സർക്കാർ ഐ.ടി.ഐ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടു സാങ്കേതിക വിദ്യാഭ്യാസ ഉന്നത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്നു. പഞ്ചായത്ത് പ്രസിഡണ്ട് രേഖാദാസ് അധ്യക്ഷയായി.
പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ എ. ഉദ്ഘാടനം ചെയ്തു.
ആധുനിക ത്രിഡി കോഴ്സ് ഉൾപ്പെടെ വിവിധ സാങ്കേതിക കോഴ്സുകൾ അടുത്ത അദ്ധ്യായന വർഷം മുതൽ ആരംഭിക്കും.
വൈസ് പ്രസിഡണ്ട് ദിലീഷ് ദിവാകരൻ , സി.വി. അനിൽകുമാർ , പ്രസന്ന ഷിബു , വിൻസി ഇമ്മാനുവൽ , ബെന്നി ചേറ്റുകുഴി, ബോബി മാത്യു ,ഷീലാ ഡോമിനിക്, ടോമി,,ലിസ്സി ജിജി, സുലോചന , ഷിജി, സിനിമോൾ , ജാൻസി , ജിനീഷ് എന്നിവർ സംസാരിച്ചു.
വ്യാവസായിക പരിശീലന വകുപ്പിൽ നിന്നും സാംരാജ് (ഇൻസ്പെക്ടർ ഓഫ് ട്രൈനിംഗ് കോട്ടയം) , ജയകുമാർ (വൈസ് പ്രിൻസിപ്പാൾ ), സജിമോൻ തോമസ് (ഗ്രൂപ്പ് ഇൻസ്ട്രക്ടർ ) സുധീഷ് (ഇൻസ്ട്രക്ടർ ) എന്നിവർ പങ്കെടുത്തു
