റോഡ് കൈയേറ്റം ഒഴിപ്പിക്കാൻ നടപടി
പൊൻകുന്നം – തൊടുപുഴ റോഡിൽ കാഴ്ച തടസപ്പെടുത്തുന്ന അനധികൃത നിർമാണ പ്രവർത്തനങ്ങളും റോഡപകടങ്ങൾക്ക് ഇടയാക്കുന്ന വിധമുള്ള കൈയേറ്റങ്ങളും നീക്കുന്നതിനു നടപടി തുടങ്ങി. സ്വന്തം നിലയിൽ ഇവ പൊളിച്ചുനീക്കാത്ത സാഹചര്യത്തിൽ കൈയേറ്റക്കാരിൽനിന്നും നഷ്ടപരിഹാരം ഈടാക്കുന്നതാണെന്നു പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.