യുക്രൈനിലെ യുദ്ധമുഖത്തുനിന്നും രക്ഷപ്പെട്ട് ജന്മനാടായ കാഞ്ഞിരപ്പള്ളിയുടെ സുരക്ഷിതത്വത്തിൽ തിരികെയെത്തിയെ മെഡിക്കൽ വിദ്യാർത്ഥി സാക്കീർ ബിൻ റഫീക്ക് തന്റെ യുദ്ധഭൂമിയിലൂടെയുള്ള യാത്രയുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു..

റഷ്യ – യുക്രൈൻ യുദ്ധത്തെപ്പറ്റി നിരവധി കിംവദന്തികളും, നിറം പിടിപ്പിച്ച കഥകളും നാട്ടിലെങ്ങും പാട്ടാണ്. എന്നാൽ അതിൽ എന്തൊക്കയാണ് സത്യങ്ങൾ എന്ന്, കാഞ്ഞിരപ്പള്ളി പാറയിൽ ഷമീറിന്റെയും ഷബാനയുടെയും മകൻ, യുക്രൈനിലെ കീവിലെ ബോഗോമോൾത് യൂണിവേഴ്സിറ്റിയിലെ എം.ബി.ബി. എസ് മൂന്നാം വർഷ വിദ്യാർത്ഥിയായ സാക്കീർ ഇവിടെ വെളിപ്പെടുത്തുന്നു.. കാഞ്ഞിരപ്പള്ളി അൽഫിൻ പബ്ലിക് സ്കൂളിൽ നിന്നും 2018 -ൽ പ്ലസ് ടു പഠനം പൂർത്തിയാക്കിയ ശേഷം യുക്രൈനിൽ മെഡിക്കൽ വിദ്യാഭ്യാസം നടത്തുകയാണ് സാക്കീർ.

റഷ്യൻ പട്ടാളത്തിനെ പ്രതിരോധിക്കുവാൻ സാധാരണ ജനങളുടെ കൈകളിലേക്ക് പെട്രോൾ ബോംബുകളും, ആധുനിക തോക്കുകളും യുക്രൈൻ സർക്കാർ കൊടുത്തിരിക്കുകയാണെന്ന കാര്യം ഞെട്ടലോടെയേ കേൾക്കുവാൻ സാധിക്കൂ.. യുക്രൈനിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളുടെ ശരിയായ വിവരണവും, വിഡിയോകളും, ഒപ്പം അവിടെയുള്ള വിദ്യാഭ്യസ സൗകര്യങ്ങളെപ്പറ്റിയും സാക്കീർ വിശദമായി നമുക്ക് മനസ്സിലാക്കി തരുന്നു.. മറക്കാതെ കാണേണ്ട വിഡിയോയാണിത് ..

error: Content is protected !!