KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ കാഞ്ഞിരപ്പള്ളി എംഎൽഎ ഡോ. എൻ ജയരാജ് അനുശോചിച്ചു

കാഞ്ഞിരപ്പള്ളി : മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും ആത്മീയാചാര്യനുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ദേഹവിയോഗത്താൽ കേരളത്തിന് നഷ്ടമായത് ആത്മീയരംഗത്തെയും രാഷ്ട്രീയ രംഗത്തെയും ധന്യാത്മാവിനെയെന്ന് ഗവ.ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് അനുശോചനക്കുറിപ്പിൽ അറിയിച്ചു.

ജീവിതകാലത്തോളം മതസൗഹാര്‍ദ്ദത്തില്‍ ശ്രദ്ധ ചെലുത്തിയ അദ്ദേഹം പാവപ്പെട്ടവരോട് കരുണ ചെയ്യുന്നതിലും മുൻപന്തിയിലായിരുന്നു. . രാഷ്ട്രീയ രംഗത്തും ആത്മീയ രംഗത്തും ഒരുപോലെ പ്രശോഭിച്ചിരുന്ന വ്യക്തിത്വത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നതായും ചീഫ് വിപ്പ് അറിയിച്ചു.

error: Content is protected !!