ജോർജ് വീട്ടിലെത്തിയത് നിറകണ്ണുകളോടെ

  

പ്രതി ജോർജ് കുര്യനെ തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോൾ

കാഞ്ഞിരപ്പള്ളി: വെടിവെയ്പ് നടത്തിയ മണ്ണാറക്കയത്തെ കരിമ്പനാൽ കുടുംബവീട്ടിൽ പ്രതി ജോർജ് കുര്യനെ സംഭവം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. മാതാപിതാക്കളും ബന്ധുക്കളും വീട്ടിലുണ്ടായിരുന്നപ്പോഴാണ് ചൊവ്വാഴ്ച രാത്രി 7.30-ഓടെ ജോർജ് കുര്യനെ വീട്ടിലെത്തിച്ചത്. 

നിറകണ്ണുകളോടെയാണ് പടികൾ ചവിട്ടി ജോർജ് കുര്യൻ വീടിനുള്ളിലേക്ക് കയറിയത്. വെടിവെയ്പ് നടന്ന മുറിക്കുള്ളിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. തിങ്കളാഴ്ച ജോർജ് കുര്യൻ എത്തിയ കാറും വീടിന്റെ മുൻപിൽനിന്ന് മാറ്റിയിട്ടില്ലായിരുന്നു. തിങ്കളാഴ്ച വെടിവെയ്പിന് ശേഷം വീട്ടിൽതന്നെയിരുന്ന ഇയാളെ പോലീസ് എത്തിയാണ് വീട്ടിൽനിന്ന് കൊണ്ടുപോയത്. വൈകീട്ട് 6.30-ഓടെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ച് മെഡിക്കൽ പരിശോധനയും നടത്തിയിരുന്നു. ബാലിസ്റ്റിക്സ് വിഭാഗം ഉദ്യോഗസ്ഥർ വീട്ടിലെത്തി വെടിവെയ്ക്കാനുപയോഗിച്ച റിവോൾവർ പരിശോധിച്ചു. വിരലടയാള വിദഗ്ധർ ജോർജ് കുര്യൻ എത്തിയ കാറിനുള്ളിൽ പരിശോധന നടത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

error: Content is protected !!