കുംഭമാസത്തിൽ കൃഷിക്ക് ആവശ്യമുള്ള നടീൽ വസ്തുക്കളമായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്
കാഞ്ഞിരപ്പള്ളി : ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ്, കാച്ചിൽ തുടങ്ങിയവയുടെ മേൽത്തരം വിത്തിനങ്ങൾ വിതരണം നടത്തുന്നു. കുംഭമാസത്തിലാണ് കിഴങ്ങുവർഗ്ഗങ്ങൾ സാധാരണയായി നടാറുള്ളത്. കാഞ്ഞിരപ്പള്ളി ബ്ലോക്കിന്റെ കീഴിലുള്ള പാറത്തോട്,, കാഞ്ഞിരപ്പള്ളി, മണിമല, എരുമേലി, മുണ്ടക്കയം, കൂട്ടിക്കൽ , കോരുത്തോട്, എന്നീ 7 പഞ്ചായത്തുകളിലെ 25 ല്‍പ്പരം കാര്‍ഷിക ക്ലബ്ബുകൾ വഴിയാണ് നാടൻ വിത്തിനങ്ങൾ വിതരണം നടത്തുന്നത്.
12.5 കിലോഗ്രാം തൂക്കമുള്ള 600-ല്‍പ്പരം കിറ്റുകളാണ് വിതരണത്തിനായി എത്തിയിരിക്കുന്നത്. വെജിറ്റബിള്‍ ആന്‍റ് ഫ്രൂട്ട്സ് പ്രമോഷന്‍ കൗണ്‍സിലാണ് മേല്‍ത്തരം നാടന്‍ വിത്തിനങ്ങള്‍ കര്‍ഷകരില്‍നിന്നും നേരിട്ട് ശേഖരിച്ച് ബ്ലോക്ക് പഞ്ചായത്ത് വഴി വിതരണം നടത്തുന്നത്. കാഞ്ഞിരപ്പള്ളി കൃഷി അസി. ഡയറക്ടറുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ മണ്ണാറക്കയം ഡിവിഷന്‍ തലത്തിലുള്ള ഉല്‍ഘാടനം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് ചെയര്‍പേഴ്സണ്‍ ജെസി ഷാജന്‍ നിര്‍വ്വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം ജോളി മടുക്കക്കുഴി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായത്തംഗം റിജോ വാളാന്തറ, സെബാസ്റ്റ്യന്‍ ജോസഫ് ഒറ്റപ്ലാക്കല്‍, ഷാജന്‍ മണ്ണംപ്ലാക്കല്‍, ചാക്കപ്പന്‍ കിഴക്കേത്തലയ്ക്കല്‍, ഡോമിനിക് മണ്ണംപ്ലാക്കല്‍, ജോസഫ് മുസ്ലോളനി മണ്ണംപ്ലാക്കല്‍, ജോസഫ് ആന്‍റണി വെട്ടിക്കാട്ട്, പയസ്സ്മോന്‍ ഒറ്റപ്ലാക്കല്‍, വി.സി. സെബാസ്റ്റ്യന്‍ വടക്കേല്‍, എബി ഏര്‍ത്തയില്‍, ജോര്‍ജ്ജുകുട്ടി പുല്‍പ്പേല്‍ തുടങ്ങിയവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്കി.