KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ആട്ടിൻ കൂടിന് തീപിടിച്ച് കൂട്ടിൽ അടച്ചിട്ടിരുന്ന നിരവധി ആടുകളും മുയലുകളും ദാരുണമായി വെന്തു ചത്തു

ചാമംപതാൽ : ആട്ടിൻ കൂടിന് തീ പിടിച്ച് കൂട്ടിൽ അടച്ചിരുന്നു പന്ത്രണ്ടോളം ആടുകളും പതിനഞ്ചോളം മുയലുകളും അതിദാരുണമായി വെന്ത് ചത്തു . പൊൻകുന്നം ചാമംപതാൽ ടി കെ. എം അയ്യൂബിന്റെ ആട്ടിൻകൂടിനാണ് തീ പിടിച്ചത്.

രാവിലെ ആടിന് ഭക്ഷണം ചൂടാക്കുന്നതിനായി കൂടിന് സമീപത്ത് തീ കത്തിച്ചിരുന്നു. ഇതിൽ നിന്ന് തീ പടർന്നതാവാം അപകട കാരണം എന്ന് കരുതുന്നു. വൈകിട്ട് നാലുമണിയോടെയാണ് തീ പടർന്നത് ശ്രദ്ധയിൽ പെട്ടത്. കുടിവെള്ള വിതരണത്തിനെത്തിയ അഞ്ചുപറയിൽ ഫൈസലിന്റെ നേതൃത്വത്തിൽ തീ അണക്കാൻ ശ്രമിച്ചെങ്കിലും പൂർണ്ണമായും അണക്കാൻ സാധിച്ചില്ല കാഞ്ഞിരപ്പള്ളിയിൽ നിന്ന്‌ ഫയർ ഫോഴ്സ് എത്തിയാണ് തീ പൂർണ്ണമായും അണച്ചത്.

error: Content is protected !!