KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

നാട്ടുകാർ സ്ഥലം വിട്ടുനല്കി ; പാർഥസാരഥി-പാറയമ്പലം റോഡിന് 10 ലക്ഷം 

മുണ്ടക്കയം: പഞ്ചായത്തിലെ രണ്ടാംവാർഡിലെ പാറകളിൽ താമസിക്കുന്നവരുടെ ദീർഘനാളായ സ്വപ്നം യാഥാർത്ഥ്യമാകുന്നു. പാറയ്ക്ക് മുകളിൽ വണ്ടിയെത്തുക എന്നതാണിത്. പഞ്ചായത്തംഗം സി.വി. അനിൽകുമാറിന്റെ നേതൃത്വത്തിൽ റോഡുപണി ആരംഭിച്ചു. രണ്ടും മൂന്നും സെന്റ് മാത്രം ഉള്ളയാളുകൾ വീടിന്റെ വരാന്തയും മറ്റും പൊളിച്ചുമാറ്റി റോഡിനായി സ്ഥലം വിട്ടുനൽകി. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. റോഡു നിർമാണസ്ഥലം സന്ദർശിക്കുകയും ആദ്യഗഡുവായി 10 ലക്ഷം രൂപ പ്രഖ്യാപിക്കുകയും ചെയ്തു. പാറേൽ അമ്പലം ക്ഷേത്ര ഭാരവാഹികളുടെ സഹകരണത്തോടെ റോഡിന്റെ ഉയരം കുറയ്ക്കാനുള്ള പ്രവർത്തനവും തുടങ്ങും.

error: Content is protected !!