പനമറ്റം ഭഗവതീക്ഷേത്രത്തിൽ മീനപ്പൂര ഉത്സവം ഇന്നുമുതൽ
പനമറ്റം: ഭഗവതീക്ഷേത്രത്തിലെ മീനപ്പൂര ഉത്സവം വെള്ളിയാഴ്ച തുടങ്ങും. 19-ന് സമാപിക്കും. ക്ഷേത്രപുനരുദ്ധാരണം നടത്തുന്നതിനാൽ ആഘോഷപരിപാടികൾ ഒഴിവാക്കിയാണ് ഉത്സവം. ഇത്തവണ ദേശാടന പറയെടുപ്പില്ല. അതിനാൽ ഉത്സവദിവസങ്ങളിൽ തിരുനടയിൽ പറയെടുപ്പ് നടത്തും. മീനപ്പൂര നാളിൽ തിരക്കൊഴിവാക്കാൻ മറ്റ് ദിവസങ്ങളിൽ പറയിടീൽ നടത്തണമെന്ന് ദേവസ്വം ഭാരവാഹികൾ അറിയിച്ചു. ആദ്യദിനത്തിലെ പടയണിയും ഇത്തവണ ആചാരച്ചടങ്ങായി മാത്രമാണ് നടത്തുന്നത്. 11-ന് രാത്രി 8.30-നാണ് പടയണി. 11 മുതൽ 17 വരെ തീയതികളിൽ എട്ടുമുതൽ 11 വരെ തിരുമുമ്പിൽ പറ,9.30-ന് നവകം, കലശാഭിഷേകം എന്നിവയുണ്ട്. 17-നാണ് മീനപ്പൂരം ഉത്സവം. പുലർച്ചെ 4.30-ന് എണ്ണക്കുടം അഭിഷേകം, 8.30-ന് ശ്രീബലി, 12-ന് കുംഭകുടനൃത്തം, 4.30-ന് കാഴ്ചശ്രീബലി, രാത്രി 11-ന് വിളക്കിനെഴുന്നള്ളിപ്പ്, 12.30-ന് പൂരം ഇടി. 18-ന് ശാസ്താംപാട്ട്, 19-ന് ഭൂതത്താൻപാട്ടും കരിക്കേറും നടത്തും.
സമൂഹസദ്യ അഞ്ചാം ഉത്സവത്തിന്
എല്ലാവർഷത്തെയുംപോലെ സമൂഹസദ്യ അഞ്ചാംഉത്സവത്തിന് നടത്തുമെന്ന് ദേവസ്വം ഭാരവാഹികൾ അറിയിച്ചു. 15-ന് 11.30-നാണ് സമൂഹസദ്യ. ഇത്തവണ മീനപ്പൂരം നാളായ 17-ന് സമൂഹസദ്യ നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്.