KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി മണ്ഡലത്തിന്റെ വികസനത്തിന് ഊന്നൽ നൽകുന്ന ബജറ്റ് : കാഞ്ഞിരപ്പള്ളി എംഎൽഎ ഡോ. എൻ. ജയരാജ്

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി മണ്ഡലത്തിന്റെ വികസനക്കുതിപ്പിന് ഊന്നൽ ബജറ്റാണ് ഇന്ന് സംസ്ഥാന നിയമസഭയിൽ ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ . ബാലഗോപാൽ അവതരിപ്പിച്ചതെന്ന് കാഞ്ഞിരപ്പള്ളി എംഎൽഎ ഡോ. എൻ. ജയരാജ് . കാഞ്ഞിരപ്പള്ളി മണ്ഡലത്തിന് വേണ്ടി സംസ്ഥാനത്തിന്റെ ധനസ്ഥിതിയുടെ അടിസ്ഥാനത്തില്‍ കൂടുതൽ പദ്ധതികൾക്ക് ധനവകുപ്പിന്റെ അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ചീഫ് വിപ്പ് അറിയിച്ചു.

കാഞ്ഞിരപ്പള്ളിയില്‍ റവന്യൂ കോംപ്ലക്‌സ് നിർമ്മാണം, കാഞ്ഞിരപ്പള്ളി ആശുപത്രിയിൽ സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ ബ്ലോക്ക്,
കാഞ്ഞിരപ്പള്ളി പേട്ട ഗവ.ഹൈസ്‌കൂളിന് പുതിയ കെട്ടിട നിർമ്മണം, മണിമലയാറിന് കുറുകെ ചെറുവള്ളിയിൽ പാലം നിർമ്മാണം,
മണിമലയിൽ ഫുട്ബോൾ സ്റ്റേഡിയം, പൊൻകുന്നം – കപ്പാട് കുഴിക്കാട്ടുപടി വഴി – തമ്പലക്കാട് – മാന്തറ റോഡ് ബി എം ബി സി നവീകരണം,
ഡൊമിനിക് തൊമ്മൻ റോഡ് – പനച്ചേപ്പള്ളി റോഡ് എന്നിവ ബി എം ബി സി നവീകരണം, വിഴിക്കത്തോട് പി എച്ച് സിയ്ക്ക് പുതിയ കെട്ടിട നിർമ്മാണം എന്നിങ്ങനെ കാഞ്ഞിരപ്പള്ളി പ്രദേശത്ത് വിവിധ പദ്ധതികൾ അനുവദിക്കപ്പെട്ടിട്ടുണ്ട് .

ഈ സാമ്പത്തിക വർഷത്തെ ബജറ്റിൽ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ അനുവദിക്കപ്പെട്ട വിവിധ പദ്ധതികളുടെ വിശദവിവരങ്ങൾ :

ചിറക്കല്‍പ്പാറയില്‍ പുതിയ പാലത്തിന് 13 കോടി രൂപ ഉള്‍പ്പെടെ 20 പ്രവര്‍ത്തികള്‍ 2022-23 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തിയതായി ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു.

ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മറ്റ് പ്രവര്‍ത്തികള്‍ ചുവടെപ്പറയുന്നവയാണ്
മൂലേപ്ലാവ് – പൗവത്തുകവല – കുമ്പുക്കല്‍ – വേട്ടോര്‍പ്പുരയിടം – തെക്കേത്തുകവല – ചാമംപതാല്‍ റോഡ് ബി എം ബി സി നവീകരണം, പത്തൊമ്പതാംമൈല്‍ കെ കെ റോഡ് – ചിറക്കടവ്, കല്ലുത്തെക്കേല്‍ ശാസ്താംകാവ് – ചെന്നാക്കുന്ന് റോഡ് എന്നിവ ബി എം ബി സി നവീകരണം,
കറുകച്ചാല്‍ – മണിമല റോഡ് വീതി കൂട്ടി ബി എം ബി സി നവീകരണം (സ്ഥലമെടുപ്പ് ഉള്‍പ്പെടെ),
കറുകച്ചാല്‍ ഗുരുമന്ദിരം – നെത്തല്ലൂര്‍ കുരിശുപള്ളി ബൈപാസ് ടു കറുകച്ചാല്‍ ടൗണ്‍ റോഡ് ബി എം ബി സി നവീകരണം,
മീനടം – തൊമ്മച്ചേരി – മാലം – മാന്തുരുത്തി – തൈപ്പറമ്പ് റോഡ് റോഡ് ബി എം ബി സി നവീകരണം,
വാകമൂട് – വട്ടപ്പാറ – കുമ്പിക്കാപ്പുഴ – കാവനാല്കതടവ് – നെടുങ്കുന്നം റോഡ് 12-ാം മൈല്‍ നെടുങ്കുന്നം ചെട്ടിമുക്ക് മൈലാടി കലവറ കണ്ണന്‍ചിറ റോഡ് എന്നിവ ബി എം എം ബി സി നവീകരണം,
പതിനഞ്ചാംമൈല്‍ കെ കെ റോഡ് – ഇളങ്ങുളം ബി എം ബി സി നവീകരണം,
പൊൻകുന്നം – കപ്പാട് കുഴിക്കാട്ടുപടി വഴി – തമ്പലക്കാട് – മാന്തറ റോഡ് ബി എം ബി സി നവീകരണം,
ഡൊമിനിക് തൊമ്മന്‍ റോഡ് – പനച്ചേപ്പള്ളി റോഡ് എന്നിവ ബി എം ബി സി നവീകരണം,
മണിമല – വള്ളംചിറ – കോട്ടാങ്ങല്‍ റോഡ് ബി എം ബി സി നവീകരണം,
പൊന്തന്‍പുഴ – ആലപ്ര റോഡ് എന്നിവ ബി എം ബി സി നവീകരണം,
കൊടുങ്ങൂര്‍ ടെമ്പിള്‍ – ചാമംപതാല്‍, ഇളപ്പുങ്കല്‍ – ഇടപ്പള്ളി റോഡ് എന്നിവ ബി എം ബി സി നവീകരണം,
ചേന്നംപള്ളി ഗ്രാമസേവിനി കവല നെന്മല കുമ്പന്താനം കങ്ങഴ അയ്യപ്പ ക്ഷേത്രം കവല സ്രായിപ്പള്ളി പരുത്തിമൂട് റോഡ് കണക്ടിവിറ്റി അക്ഷരനഗരി പൂങ്കാവനം റോഡ് എന്നപേരില്‍ ബി എം ബി സി ചെയ്ത് നവീകരണം (ഷാപ്പുപടി കങ്ങഴ, കെജികോളജ് കങ്ങഴ, കാളച്ചന്ത പരുത്തിമൂട് (എല്‍.എസ്.ജി.) റോഡ് എന്നിവ കൂട്ടിച്ചേര്‍ത്ത് ),
ചമ്പക്കര ഗവ.എല്‍ പി സ്‌കൂള്‍, കങ്ങഴ ഗവ.എല്‍ പി സ്‌കൂള്‍,
കാഞ്ഞിരപ്പള്ളി പേട്ട ഗവ.ഹൈസ്‌കൂള്‍, ഇളമ്പള്ളി ഗവ.യു.പി.സ്‌കൂള്‍ (ഗ്രൗണ്ട് നിര്‍മ്മാണം ഉള്‍പ്പെടെ), നെടുങ്കുന്നം ന്യൂ യു പി സ്‌കൂള്‍, കറുകച്ചാല്‍ എന്‍ എസ് എസ് ഗവ.എല്‍.പിഎസ്, ഏറത്തുവടകര ഗവ.യു.പി.എസ്, കാഞ്ഞിരപ്പള്ളി ബി ആര്‍ സി എന്നിവയ്ക്ക് പുതിയ കെട്ടിടം നിര്‍മാണം,
കാഞ്ഞിരപ്പള്ളിയില്‍ റവന്യൂ കോംപ്ലക്‌സ് നിര്‍മാണം,
കാഞ്ഞിരപ്പള്ളി ആശുപത്രിയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ ബ്ലോക്ക്,
കാളകെട്ടി പി എച്ച് സി, ഇടയിരിക്കപ്പുഴ സി എച്ച് സി,
ഇളംപള്ളി ആയുര്‍വേദ ഡിസ്പെന്റി,
പൊന്തന്‍പുഴ പി എച്ച് സി, കല്ലാടംപൊയ്ക പി എച്ച് സി,
വിഴിക്കത്തോട് പി എച്ച് സി എന്നിവയ്ക്ക് പുതിയ കെട്ടിടം നിര്‍മ്മാണം,
പുളിക്കല്‍ കവലയില്‍ ഇന്‍ഡോര്‍ വോളിബോള്‍ സ്റ്റേഡിയം,
മണിമലയില്‍ ഫുട്ബോള്‍ സ്റ്റേഡിയം,
കറുകച്ചാല്‍ പഞ്ചായത്തില്‍ സ്റ്റേഡിയം (സ്ഥലമേറ്റെടുക്കല്‍ ഉള്‍പ്പെടെ) എന്നിവയുടെ നിര്‍മ്മാണം,
ചാരുവേലി – പൂവത്തോലി – വലിയാംതോട്ടം – കറിക്കാട്ടൂര്‍ കൊവേന്തപ്പടി – കൂരക്കുളം റോഡ് ബി എം ബി സി നവീകരണം,
മണിമലയാറിന് കുറുകെ ചെറുവള്ളിയില്‍ പാലം നിര്‍മ്മാണം.

സംസ്ഥാനത്തിന്റെ ധനസ്ഥിതിയുടെ അടിസ്ഥാനത്തില്‍ മറ്റുള്ള പ്രവര്‍ത്തികള്‍ക്കുകൂടി ധനവകുപ്പിന്റെ അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ചീഫ് വിപ്പ് അറിയിച്ചു.

error: Content is protected !!