കാഞ്ഞിരപ്പള്ളി ബൈപാസ്: കേരള കോൺഗ്രസ് സമരത്തിലേക്ക്
കാഞ്ഞിരപ്പള്ളി: ഒരു ദശാബ്ദം മുമ്പ് സർവേ നടത്തി ശിലാസ്ഥാപനം നടത്തിയ കാഞ്ഞിരപ്പള്ളി ബൈപാസിന്റെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്നും ജനപ്രതിനിധികൾ കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കേരള കോൺഗ്രസ് പ്രത്യക്ഷ സമരപരിപാടികൾക്കു രൂപം നൽകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി തോമസ് കുന്നപ്പള്ളി. പാർട്ടി മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ജോയി മുണ്ടാമ്പള്ളി അധ്യക്ഷത വഹിച്ചു. ടോം ആദ്യമണ്ണിൽ, പഞ്ചായത്ത് മെംബർ ജെസി മലയിൽ, ടോമിച്ചൻ തുണ്ടിയിൽ, വിൽസൺ ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.