എബ്രിനോ അഞ്ചുലക്ഷം രൂപ മുടക്കി ഫാൻസി നമ്പർ എടുത്തത് വെറുതെയല്ല.. നമുക്കെന്തേ ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞത്..?

April 6, 2018

കാഞ്ഞിരപ്പള്ളി : പുതിയ വാഹനം രജിസ്റ്റർ ചെയ്തപ്പോൾ ഇഷ്ട്ട നമ്പർ കിട്ടുന്നതിന് അഞ്ചു ലക്ഷം രൂപ മുടക്കി കാഞ്ഞിരപ്പള്ളി കാളകെട്ടി സ്വദേശി എബ്രിനോ കെ.തോമസ് എന്ന യുവാവ് നാട്ടുകാരെ അമ്പരിപ്പിച്ചത് ഏതാനും ദിവസങ്ങൾക്കു മുൻപാണ്.. അത്രമാത്രം പണം മുടക്കി ഫാൻസി നമ്ബർ വാങ്ങിയതിനെ ചിലർ അനുകൂലിച്ചപ്പോൾ , ചിലർ കഠിനമായി വിമർശിച്ചു.. അങ്ങേർക്കു വട്ടാണ് എന്ന് പറഞ്ഞവരും നിരവധി… എന്നാൽ അവരിൽ പലരും എബ്രിനോ എന്തിനാണ് അഞ്ചുലക്ഷം മുടക്കു നമ്പർ സ്വന്തമാക്കിയെന്ന രഹസ്യം അറിഞ്ഞപ്പോൾ പറയുന്നു..” നമുക്കെന്തേ ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞത്..? ”

എന്താണ് കാരണമെന്നറിയേണ്ടേ ..? അഞ്ചുലക്ഷം രൂപ കൊടുത്തു വാങ്ങിയ നമ്പറിന് കോട്ടയത്ത് നിന്നൊരാൾ ഓഫർ ചെയ്ത വില കേട്ടാൽ ആരും അമ്പരക്കും ..എൺപത്തിഅഞ്ചുലക്ഷം രൂപ.. വിദേശത്തു നിന്നും ഒരു പ്രവാസി പറഞ്ഞ വില ഒന്നേകാൽ കോടി .. പക്ഷെ എബ്രിനോ കൊടുക്കുവാൻ തയ്യാറല്ല.. എബ്രിനോ കൊടുക്കും, പക്ഷെ രണ്ടു കണ്ടീഷൻ.. ഒന്നാമത്തേത്.. പ്രതീക്ഷിക്കുന്ന വില മൂന്നു കോടി .. രണ്ടാമത്തേത് – വാങ്ങുന്ന ആൾ അതിനു അര്ഹതപെട്ടവനെന്നു എബ്രിനോയ്ക്ക് തോന്നണം.. അത് രണ്ടും ഒത്തു വന്നാൽ വാഹനം കൊടുക്കുവാൻ എബ്രിനോ തയ്യാർ. അങ്ങനെയൊരാൾ വരും, വരാതിരിക്കില്ല.. എബ്രിനോയ്ക്ക് ഉറപ്പാണ്. 

ഏതാണ് എബ്രിനോ സ്വന്തമാക്കിയ ആ നമ്പറിന്റെ പ്രത്യകത? : 

എബ്രിനോ സ്വന്തമാക്കിയ നമ്പർ KL 34 F 1. എഫ് 1 എന്നാൽ ലോക പ്രശസ്ത ഫോർമുല വണ്ണിന്റെ ചുരുക്കെഴുത്താണ്. ഫോർമുല വണ്ണിനെ പറ്റി അറിയാവുന്നവരും, അതിന്റെ ഫാൻസിനും ആ നമ്പർ വിലമതിക്കാനാവാത്ത നമ്പറാണ് . ഒരു വര്ഷം ഫോർമുല വണ്ണിൽ പങ്കെടുക്കുവാൻ മത്സരാർഥികൾ ചെലവിടുന്നത് ഏകദേശം 20 കോടി രൂപയാണ്. അതുപോലെ ‘ഫോഴ്സ് മോട്ടോഴ്സ് ഗൂർഖ’ എന്ന വാഹനത്തിനാണു ആ നമ്പർ രജിസ്റ്റർ ചെയ്തത്. ഫോഴ്സ് എന്ന കമ്പനിയുടെ ലോഗോയാണ് F. അതുകൊണ്ടു ഫോഴ്‌സിന്റെ വാഹനത്തിനു F 1 എന്ന നമ്പറിന്റെ വില അമൂല്യമാണ്. അതിനാൽ അപൂർവങ്ങളിൽ അപൂർവമാണ് എബ്രിനോ സ്വന്തമാക്കിയ ആ നമ്ബർ. ഈ വാർത്ത അറിഞ്ഞു ഫോഴ്സ് കമ്പനിക്കാർ എബ്രിനോയെ വിളിച്ചു പ്രതേക അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു. 

കാർ റേസിംഗ് ഭ്രമമുള്ള എബ്രിനോ വർഷങ്ങൾക്കു മുൻപ് ബാംഗ്ലൂരിൽ ജെറ്റ് എയർവേസിൽ ജോലി ചെയ്യുവാൻ തുടങ്ങിയപ്പോഴാണ് ഫോർമുല വണ്ണിനെ പറ്റി കൂടുതൽ അറിയുന്നത്. അന്നെടുത്ത തീരുമാനമാണ് തനിക്ക് എന്ത് വിലകൊടുത്തും F 1 എന്ന വണ്ടി നമ്പർ സ്വന്തമാക്കണമെന്ന്. അന്ന് മുതൽ കാഞ്ഞിരപ്പള്ളി ആർ ടി ഓ യിൽ F സീരീസ് വരുവാനുള്ള കാത്തിരിപ്പായിരുന്നു.. ആ കാത്തിരിപ്പു ഏഴ് വർഷങ്ങൾ നീണ്ടു.. ഒടുവിൽ എതിരായി ലേലം വിളിച്ചയാൾ അധികം തയ്യാറെടുപ്പില്ലാതെ വന്നതിനാൽ കാര്യങ്ങൾ എളുപ്പമായി. അങ്ങനെ എബ്രിനോ കണ്ട സ്വപ്നം യാഥാർത്യമായി. 

ആ നമ്പർ ലേലത്തിൽ എബ്രിനോയ്ക്ക് അഞ്ചുലക്ഷം രൂപയ്ക്കു ലഭിച്ചുവെങ്കിലും, അദ്ദേഹം വാഹനത്തിന്റെ വിലയായ പതിമൂന്നു ലക്ഷം രൂപവരെ വിളിക്കുവാൻ തയ്യാറായിരുന്നു . പക്ഷെ എതിരാളി അഞ്ചുലക്ഷത്തിനു മതിയാക്കിയതിനാൽ ബാക്കി പണം സ്വന്തം കീശയിൽ തന്നെ.. അത് ദൈവാനുഗ്രഹമെന്ന് എബ്രിനോ. ദൈവാനുഗ്രഹം കൂടുതലുണ്ടെങ്കിൽ എബ്രിനോയുടെ ആഗ്രഹം പോലെ മൂന്നു കോടിയുമായി അർഹതപ്പെട്ട ഒരാൾ എത്തിയേക്കും.. 

എന്തായാലും എബ്രിനോ മണ്ടനല്ല, അതിബുദ്ധിമാനായ ഒരു ചെറുപ്പക്കാരനാണെന്നു നാട്ടുകാരുടെ മുൻപിൽ തെളിയിച്ചു കാണിച്ചിരിക്കുകയാണ്.. 

error: Content is protected !!