മൂക്കൻപെട്ടിയിൽ കണ്ടെത്തിയ രാജവെമ്പാലയും വാവ സുരേഷിന്റെ കൈപ്പിടിയിൽ ഒതുങ്ങി. (വീഡിയോ)
March 7, 2018
പമ്പാവാലി : വാവ സുരേഷ് വീണ്ടും രക്ഷകനായി. കഴിഞ്ഞ ദിവസം ശബരിമല വനാതിർത്തിയിൽപെട്ട മൂക്കൻപെട്ടിയിൽ ഒഴുകയിൽ റോബിസിന്റെ വീടിനുള്ളിൽ കയറിയ രാജവെമ്പാലയെ വാവ സുരേഷ് എത്തി കീഴടക്കി. അഞ്ചുവയസ്സുള്ള പെൺപാമ്പിനു 13 അടി നീളമുണ്ടായിരുന്നു. വാവ സുരേഷ് പിടിയ്ക്കുന്ന 127-ാമത് രാജവെമ്പാലയാണിത്.
ഒന്നര വർഷത്തിനുളളിൽ മൂന്നാമത്തെ രാജവെമ്പാലയാണ് മൂക്കൻപെട്ടി ഭാഗത്തു കണ്ടെത്തിയത് .
വീഡിയോ ഇവിടെ കാണുക :
റോബിസ്സിന്റെ അമ്മ അടുക്കള വാതിലിലിരുന്ന ബക്കറ്റ് എടുക്കാനെത്തിയപ്പോഴാണ് രാജവെമ്പാലയെ കണ്ടത് . പാമ്പിനെ കണ്ട് ഭയന്നോടുകയായിരുന്നു. ഇതിനിടെ അടുക്കള വഴി മുറിയിലെ കസേരയ്ക്കടിൽ പാമ്പൊളിച്ചു
സംഭവം അറിഞ്ഞസ്ഥലത്തെത്തിയ നാട്ടുകാർ വീട്ടിനുള്ളിൽ കയറിയ പാമ്പിനെ തുരത്താൻ പലവട്ടം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വീടിനു പുറത്ത് ജനത്തെ കണ്ട പാമ്പ് പലവട്ടം ചീറ്റുകയും ചെയ്തു. തൂടർന്നു വനപാലകർ സ്ഥലത്തെത്തി. ഹാളിൽ കസേരയുടെ അടിയിൽ കയറിയ രാജവെമ്പാല പുറത്ത് കടക്കാതിരിക്കാൻ വീട് പൂട്ടിയ വനപാലകർ വിവരമറിയിച്ചതോടെ വാവ സുരേഷ് രാത്രി ഒമ്പതു മണിയോടെ എത്തുകയായിരുന്നു.
വാവ സുരേഷിനെ കണ്ടതോടെ പാമ്പ് പത്തി മടക്കി. അനുസരണയുള്ള കുട്ടിയെപ്പോലെ പാമ്പ് സുരേഷിന്റെ കരവലയത്തിൽ ഒതുങ്ങുകയും ചെയ്തു. രാജവെമ്പാലയെ പിന്നീട് ഉൾവനത്തിലേക്കയച്ചു.
ആറ് മാസം മുമ്പ് മൂക്കൻപെട്ടിയിലും ഒരു വർഷം മുമ്പ് അരുവിക്കൽ ഭാഗത്തുനിന്നുമാണ് വീടുകളിൽ നിന്നും രാജവെമ്പാലയെ പിടികൂടിയത്. കഴിഞ്ഞ തവണയും വാവ സുരേഷാണ് പിടികൂടിയത്. ഒന്നര വർഷത്തിനുളളിൽ മൂന്ന് രാജവെമ്പാലകളെ ജനവാസ മേഖലയായ മൂക്കൻപെട്ടിയിൽ കണ്ടതിന്റെ ആശങ്കയിലാണ് നാട്ടുകാർ .