കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡ് നവീകരണത്തിന്റെ ഭാഗമായി കടമുറികൾ പൊളിച്ചുമാറ്റി ( വീഡിയോ)

March 22, 2018 

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡ് നവീകരണത്തിന്റെ ഭാഗമായി ബസ് സ്റ്റാന്റിലേക്ക് ബസ് പ്രവേശിക്കുന്ന സ്ഥലത്തിരിക്കുന്ന പഞ്ചായത്തു വക കെട്ടിടം ഭാഗികമായി പൊളിച്ച് നീക്കുവാൻ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് നോട്ടീസ് നൽകിയിട്ടും കടയുടമകൾ പൊളിച്ചു നീക്കാതെയിരുന്നതിനാൽ , പഞ്ചായത്തു പ്രസിഡണ്ട് ഷക്കീല നസീറിന്റെയും, മറ്റു പഞ്ചായത്ത് അംഗങ്ങളുടെയും നേതൃത്വത്തിൽ കട ഒഴിപ്പിച്ചു, പൊളിച്ചു നീക്കി. കാഞ്ഞിരപ്പള്ളി എസ്. ഐ., എ എസ് അൻസിൽ ക്രമസമാധാനില നിയന്ത്രിച്ചുകൊണ്ടു പരിപാടിക്ക് നേതൃത്വം നൽകി. 

നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ബസ് സ്റ്റാൻഡിലേക്കുള്ള പ്രവേശന കവാടത്തിൽ വീതികൂട്ടുക എന്നതാണ് അപകടങ്ങൾ കുറയ്ക്കുവാനുള്ള ഏക വഴി. പുത്തനങ്ങാടി റോഡിൽ നിന്നു സ്റ്റാൻഡിലേക്കു കയറുന്ന വഴിയിൽ വലതുവശത്തായി പ്രവർത്തിക്കുന്ന സ്റ്റേഷനറി കടയുടമയാണ് ഇതിനെതിരെ പ്രതിഷേധം നടത്തിയത്.

പഞ്ചായത്തു മുൻപു നോട്ടിസ് നൽകിയിരുന്നെങ്കിലും നോട്ടിസ് സംബന്ധിച്ചു ചർച്ച നടത്താൻ പഞ്ചായത്ത് അധികൃതർ തയാറായില്ല എന്നായിരുന്നു കടയുടമയുടെ ആരോപണം. എന്നാൽ നോട്ടീസ് നേരത്തെ തന്നെ നൽകിയ സാഹചര്യത്തിൽ ചർച്ചയ്ക്കില്ലന്ന് പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർ നിലപാടെടുത്തു. കടയിലെ സാധനങ്ങൾ ഉടൻ ഇവിടെ നിന്ന് മാറ്റണമെന്നും ഇവർ ആവശ്യപ്പെട്ടു. കടയുടമകൾ ഇതിന് തയ്യാറാകാതെ വന്നതോടെ പോലീസും സ്ഥലത്തെത്തി.ഇതിനിടെ പ്രദേശത്ത് തടിച്ച് കൂടിയ ജനക്കൂട്ടവും കടയുടമകൾക്കെതിരെ പ്രതിക്ഷേധവുമായെത്തി. ഇതോടെ കെട്ടിടം പൊളിച്ച് നീക്കാൻ കടയുടമകൾ സമ്മതം അറിയിക്കുകയായിരുന്നു. തുടർന്ന് ജെസിബി ഉപയോഗിച്ച് ബസ്റ്റാന്റ് കവാടത്തിലെ രണ്ട് കടമുറികളും പൊളിച്ച് നീക്കി.

നി​ല​വി​ൽ എ​ട്ട് മീ​റ്റ​ർ വീ​തി​യു​ള്ള ബ​സ് സ്റ്റാ​ൻ​ഡ് ക​വാ​ട​ത്തി​ൽ അ​പ​ക​ട​ങ്ങ​ൾ നി​ത്യ​സം​ഭ​വ​മാ​യി​രു​ന്നു. ഒ​ന്നി​ല​ധി​കം പേ​ർ ഇ​വി​ടെ ബ​സി​നും കെ​ട്ടി​ട​ത്തി​നും ഇ​ട​യി​ൽ​പ്പെ​ട്ട് മ​ര​ണ​മ​ട​യു​ക​യും പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ​രു വ​ശ​ങ്ങ​ളി​ലും ഒ​ന്ന​ര മീ​റ്റ​ർ വീ​തി​യി​ൽ ന​ട​പ്പാത​ക​ൾ ഉ​ൾ​പ്പെ​ടെ നി​ർ​മി​ച്ച് വീ​തി​കൂ​ട്ടി​യാ​ണ് ന​വീ​ക​ര​ണം ന​ട​ത്തു​ന്ന​ത്. 

ഡോ. ​എ​ൻ ജ​യ​രാ​ജ് എം.​എ​ൽ.​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് അ​നു​വ​ദി​ച്ച 90 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡ് ന​വീ​ക​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നാ​ലു​മാ​സ​ക്കാ​ല​ത്തേ​ക്കാ​ണ് ബ​സ് സ്റ്റാ​ൻ​ഡ് അ​ട​ച്ചി​ടു​ന്ന​ത്. ആ​ധു​നി​ക നി​ല​വാ​ര​ത്തി​ൽ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം അ​ട​ക്കം നി​ർ​മി​ക്കു​വാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

​പഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ. ​സെ​ൻ​കു​മാ​ർ, പ്ര​സി​ഡ​ന്‍റ് ഷ​ക്കീ​ല ന​സീ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ത​ങ്ക​പ്പ​ൻ, മെം​ബ​ർ​മാ​രാ​യ ബീ​ന ജോ​ബി, റി​ജോ വാ​ളാ​ന്ത​റ, എം.​എ. റി​ബി​ൻ​ഷ, സു​ബി​ൻ സ​ലിം, ചാ​ക്കോ​ച്ച​ൻ ചു​മ​പ്പു​ങ്ക​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ക​ട​മു​റി​ക​ൾ പൊ​ളി​ച്ചു​മാ​റ്റാ​ൻ എ​ത്തി​യ​ത്.

error: Content is protected !!