ചിറക്കടവ് പള്ളിയിൽ ദുഖവെള്ളിയാഴ്ച നടന്ന കുരിശിന്റെ വഴിയും പരിഹാര പ്രദക്ഷിണവും

March 31, 2018

ചിറക്കടവ് : യേശുദേവന്റെ മനുഷ്യപുത്ര അവതാരത്തിന്റെ പീഡാനുഭവത്തിന്റെ ഒാർമയിൽ ക്രൈസ്തവർ ദുഖവെള്ളി ആചരിച്ചു . ക്രിസ്തുവിന്റെ ഗാഗുൽത്താമലയിലേക്കുളള കുരിശും വഹിച്ചുള്ള യാത്രയുടെയും കുരിശു മരണത്തിന്റെയും സ്മരണ പുതുക്കി ദേവാലയങ്ങളില്‍ പരിഹാരപ്രദക്ഷിണം നടന്നു

ചിറക്കടവ് താമരകുന്നു സെയിന്റ് ഇഫ്രെംസ് പള്ളിയിൽ ദുഖവെള്ളിയാഴ്ച രാവിലെ ദേവാലയത്തിലെ തിരുകർമ്മങ്ങൾക്ക് ശേഷം കുരിശിന്റെ വഴിയും പരിഹാര പ്രദക്ഷിണവും നടന്നു. കുരിശിന്റെ വഴി പ്രദക്ഷണത്തിൽ നൂറു കണക്കിന് വിശ്വാസികൾ ഭക്തിപൂർവ്വം പ്രാർത്ഥനകൾ ചൊല്ലി പങ്കെടുത്തു.

കുരിശും വഹിച്ചുകൊണ്ട് ഭക്തിപൂർവ്വം രണ്ടു കിലോമീറ്റർ സഞ്ചരിച്ചു 14 സ്ഥലങ്ങളിൽ പ്രാർത്ഥനകൾ നടത്തിയാണ് കുരിശിന്റെ വഴി പൂർത്തീകരിച്ചത്. യുവജനങ്ങളിൽ ചിലർ വലിയ ഒരു മരക്കുരിശും വഹിച്ചുകൊണ്ടായിരുന്നു പ്രദക്ഷിണം നടത്തിയത്. 

പള്ളിയിൽ തിരിച്ചെത്തി സമാപിച്ച പ്രദക്ഷിണത്തിനു ശേഷം നേർച്ച കഞ്ഞി വിതരണവും ഉണ്ടായിരുന്നു. നൊയമ്പുകാലത്തെ ഉപവാസത്തിനു വേണ്ടി ഒരു നേരം നോക്കുന്ന വിശ്വാസികൾ തങ്ങളുടെ ഉച്ച ഭക്ഷണമായി കഞ്ഞിയും, കൂടെ പയറും മാങ്ങ അച്ചാറും കൂട്ടി ഭക്തിയോടെ ഭക്ഷിച്ചു.

തങ്ങൾ ചെയ്തുപോയ പാപങ്ങളുടെ പരിഹാരമായാണ് വിശ്വാസികൾ ദുഖവെള്ളിയാഴ്ച പരിഹാര പ്രദക്ഷിണത്തിൽ പങ്കെടുക്കുന്നത്.

error: Content is protected !!