‘ ഓർമ്മച്ചെപ്പ് ‘ : എരുമേലി ദേവസ്വം ബോര്‍ഡ് ഹൈസ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥികള്‍ 44 വർഷത്തിന് ശേഷം ഒത്തുചേരുന്നു.

എരുമേലി:  സ്‌കൂൾ കാലഘട്ടത്തിന്റെ ഓർമകളുമായി 44 വർഷത്തിന് ശേഷം പൂർവ വിദ്യാർത്ഥികൾ ഞായറാഴ്ച ഒത്തുചേരും. എരുമേലി ദേവസ്വം ബോർഡ് ഹൈസ്‌കൂളിൽ അക്കാലത്തെ അധ്യാപകരും. 1978-ലെ എസ്.എസ്.എല്‍.സി. ബാച്ചിലെ വിദ്യാര്‍ഥികളുമാണ് ”ഓർമ്മച്ചെപ്പ് ” എന്ന പേരില്‍ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. സ്‌കൂളിന്റെ ഉന്നമനവും വിദ്യാര്‍ഥികളുടെ ക്ഷേമമവും ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ നടത്തുകയെന്നതാണ് കൂട്ടായ്മയുടെ ഉദ്ദേശമെന്ന് പൂർവ വിദ്യാർത്ഥി സംഘടനാ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

ഞായറാഴ്ച പത്തിന് റിട്ട. പ്രഥമാധ്യാപിക കമലാദേവി ചടങ്ങ് ഉദ്ഘാടനം ചെയ്യും. പൂര്‍വ വിദ്യാര്‍ഥി സംഘടനാ സെക്രട്ടറി എം.വി. അജിത്കുമാര്‍ അധ്യക്ഷത വഹിയ്ക്കും. സ്‌കൂളിലെ എല്‍.കെ.ജി., യു.കെ.ജി. വിദ്യാര്‍ഥികള്‍ക്ക് ഉപഹാരമായി കസേരയും മേശയും വിതരണം ചെയ്യും. അധ്യാപകരെ ആദരിക്കുന്നതിനൊപ്പം, സ്‌കൂളിന്റെ സമഗ്ര വികസനത്തിയായി പ്രയത്‌നിച്ച അന്തരിച്ച റിട്ട. പ്രഥമാധ്യാപകന്‍ ചന്ദ്രശേഖരന്‍ നായറെ അനുസ്മരിക്കും. പൂര്‍വ വിദ്യാര്‍ഥിയും പി.എസ്.സി. ബോര്‍ഡ് അംഗവുമായ പി.കെ. വിജയകുമാറിനും ആദരം നല്‍കും.

പത്രസമ്മേളനത്തില്‍ പൂര്‍വ വിദ്യാര്‍ഥി സംഘടനാ ഭാരവാഹികളായ പി.ജി. രഘുനാഥന്‍, നൂഹ് ആറ്റാത്തറ, എം.സി. ഫിലോമിന, ശ്രീകലാദേവി ചൂണ്ടശ്ശേരില്‍, രാജേന്ദ്രന്‍ തുടങ്ങിയവര്‍ കാര്യങ്ങള്‍ വിശദീകരിച്ചു.

error: Content is protected !!