KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി ബൈപാസിന്റെ മെല്ലെപോക്ക് : എംഎൽഎ ഓഫിസിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി, പോലീസ് തടഞ്ഞു..

കാഞ്ഞിരപ്പള്ളിയിൽ എംഎൽഎ കാഞ്ഞിരപ്പള്ളിയിലെ വികസനം നിഷേധിക്കുന്നുവെന്ന് ആരോപിച്ചും, കാഞ്ഞിരപ്പള്ളി ബൈപാസിന്റെ മെല്ലെപോക്കിൽ പ്രതിഷേധിച്ചും കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി എംഎൽഎ ഡോ. എൻ ജയരാജിന്റെ എംഎൽഎ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. എംഎൽ എ ഓഫീസിനു സമീപം പോലീസ് ബാരിക്കേഡുകൾ നിരത്തി മാർച്ച് തടഞ്ഞു. ശേഷം പ്രവർത്തകരും പോലീസും തമ്മിൽ നേരിയ സംഘർഷം ഉണ്ടായി.

കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റോണി കെ ബേബിയുടെ അധ്യക്ഷതയിൽ കെ പി സി സി ജനറൽ സെക്രട്ടറി പി. എ. സലിം പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. ഡി സി സി ജനറൽ സെക്രട്ടറി പി എ ഷെമീർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഭിലാഷ് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!