ചിറക്കടവ് പഞ്ചായത്തിൽ 40 കോടിയുടെ ബജറ്റ്


പൊൻകുന്നം : ചിറക്കടവ് പഞ്ചായത്തിൽ 42.52 കോടി രൂപ വരവും 40.52 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് അവതരിപ്പിച്ചു.1.9 കോടി രൂപ മിച്ചം പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ അവതരിപ്പിച്ചു. പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ ചേർന്ന ബജറ്റ് സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി ആർ ശ്രീകുമാർ അധ്യക്ഷനായി.

  ഉത്പാദന മേഖലയിൽ വിവിധ കൃഷികൾ, മൃഗ സംരക്ഷണം, സംഭരണവും വിപണനവും, വിപണ കേന്ദ്രങ്ങൾ, മറ്റ് കാർഷിക പരിപാടികൾ തുടങ്ങിയവയ്ക്കായി 1.36 കോടി രൂപ വകയിരുത്തി.പശ്ചാത്തല മേഖലയിൽ റോഡുകൾക്കായി ആറ് കോടി, കലുങ്കുകൾക്കും പാലങ്ങൾക്കും പത്ത് ലക്ഷം, തെരുവ് വിളക്കുകൾക്ക് പത്ത് ലക്ഷം ഉൾപ്പടെ 8. 7 കോടി രൂപ വകകൊള്ളിച്ചു.
 സേവനമേഖലയിൽ ഭവന നിർമ്മാണത്തിനായി 2.5 കോടി രൂപയും വനിതാ,ശിശു ക്ഷേമ പരിപാടികൾക്കായി 15 ലക്ഷവും ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർക്കായി 20 ലക്ഷവും ശ്മശാനങ്ങൾക്കായി 10 ലക്ഷവും കുടിവെള്ളത്തിനായി 25 ലക്ഷവും ഉൾപ്പടെ 6.23 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
error: Content is protected !!