സ്നേഹവീടിന്റെ ആശീർവാദവും താക്കോൽദാനവും നടന്നു.

കൂട്ടിക്കൽ : പ്രളയത്തിൽ തകർന്ന കൂട്ടിക്കൽ ഗ്രാമത്തെ കൈ പിടിച്ചു ഉയർത്തുക എന്ന ലക്ഷ്യത്തോടെ വൈ എം സി എ നിർമിച്ചു നൽകുന്ന സ്നേഹവീടിന്റെ ആശീർവാദവും താക്കോൽ ദാനകർമ്മവും നടന്നു. പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സ്നേഹവീടിന്റെ ആശിർവാദകർമ്മം നിർവ്വഹിച്ചു.

തുടർന്ന് നടന്ന സ്നേഹ സമ്മേളനത്തിന് പ്രൊജക്റ്റ് കമ്മറ്റി ചെയർമാൻ അഡ്വ ഒ .വി ജോസഫ് സ്വാഗതം ആശംസിച്ചു. വൈ എം സി എ കേരള ചെയർമാൻ ജോസ് ജി ഉമ്മൻ അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ വൈഎംസിഎ ഇന്ത്യൻ പ്രസിഡന്റ് ജസ്റ്റിസ് ജെ ബി കോശി സ്നേഹ വീടിന്റെ താക്കോൽദാനം നിർവഹിച്ചു. പാല രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അനുഗ്രഹ പ്രഭാഷണവും പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ മുഖ്യപ്രഭാഷണവും നടത്തി.

പാലാരൂപത സൗജന്യമായി വിട്ടു നൽകിയ സ്ഥലത്താണ് വൈ എം സി എ 7 ലക്ഷം രൂപ മുടക്കി 600 സ്ക്വയർ ഫീറ്റോളം വലിപ്പമുള്ള മനോഹരമായ സ്നേഹവീട് പണി പൂർത്തീകരിച്ചത്.

ചടങ്ങിൽ വൈഎംസിഎ റീജിണൽ ട്രഷറർ വർഗീസ് അലക്സാണ്ടർ, പിഎസ് സജിമോൻ, റവ. ഫാ ജോർജ് ചെള്ളനാൽ, റവ. ഫാ. തോമസ് മണലേൽ, ബോബിനാ മാത്യു, കെ എം ദേവസ്യ, ലിജോ പാറേകുന്നുംപുറം, സണ്ണി കൂട്ടുങ്കൽ, വി. എൽ രാജൻ, ജിജി വെണ്ടരപ്പള്ളി, ഡോ. റെജി വർഗീസ് തുടങ്ങിയവർ സംസാരിച്ചു.

error: Content is protected !!