വാക്കേറ്റം അതിരുകടന്നപ്പോൾ പി സി തോക്കെടുത്തു …(വീഡിയോ)
Posted on June 29, 2017
മുണ്ടക്കയം : മുണ്ടക്കയത്ത് വെള്ളനാടി ഹാരിസൺ എസ്റ്റേറ്റിന്റെ പുറമ്പോക്കു ഭൂമിയിൽ താമസിക്കുന്നവരെ ഒഴിപ്പിക്കുവാൻ ശ്രമിച്ചു എന്ന പരാതിയിൽ അന്വേഷിക്കുവാൻ ചെന്ന പി സി ജോർജ് എം എൽ എ, അവിടെയെത്തിയ തൊഴിലാളികളുമായി നന്ന വാക്കേറ്റത്തിനൊടുവിൽ അവരുടെ നേരെ തോക്കു ചൂണ്ടിയതായി പരാതി.
മണിമലയാറിന്റെ തീരത്ത് വെള്ളനാടി ഹാരിസൺ എസ്റ്റേറ്റിനോട് ചേർന്ന സ്ഥലത്താണ് കൈയേറ്റം നടന്നതായി ആരോപണമുള്ളത്. അവിടെ വര്ഷങ്ങളായി താമസിക്കുന്നവരെ, കൈയേറ്റക്കാരാണെന്നു ആരോപിച്ചു എസ്റ്റേറ്റിനുള്ളിൽ കൂടിയുള്ള അവരുടെ വഴി മാനേജ്‌മന്റ് കെട്ടിയടച്ചതോടെയാണ് പ്രശ്നം തുടങ്ങിയത്.
തോട്ടുപുറമ്പോക്കില്‍ വീടിന്റെ വശങ്ങളില്‍ എസ്‌റ്റേറ്റിനോട് ചേര്‍ന്നു വേലികെട്ടി തിരിച്ചതാണ് പ്രശ്‌നത്തിനു കാരണമായത്. ചില കുടുംബങ്ങള്‍ വാട്ടര്‍ ടാങ്ക് സ്ഥാപിച്ചതും വീടിന്റെ മുന്‍വശമിറക്കികെട്ടിയതും കമ്പനിയുടെ ഉടമസ്ഥതയിലുളള തോട്ടത്തിലാണന്നാരോപിച്ചു കഴിഞ്ഞ ദിവസം മാനേജ്‌മെന്റു പ്രതിനിധികളും തോട്ടം തൊഴിലാളികളും ചേര്‍ന്നു എത്തി പൊളിച്ചു നീക്കിയിരുന്നു. എന്നാല്‍ തങ്ങള്‍ തോട്ടത്തിലല്ല വേലികെട്ടിയതെന്നും മറ്റു നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയതെന്നും, വിവരാവകാശ നിയമപ്രകാരം പുറമ്പോക്കാണന്നു കണ്ടെത്തിയ സ്ഥാലത്താണന്നും കാണിച്ചു പുറമ്പോക്ക് നിവാസികള്‍ പി. സി.ജോര്‍ജ് എം.എല്‍.എ.ക്കു പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സ്ഥലം സന്ദര്‍ശിച്ചതായിരുന്നു എം.എല്‍.എ. പുറമ്പോക്കു നിവാസികളുമായി എം.എല്‍.എ.സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ തൊഴിലാളികള്‍ സംഘടിതരായി എത്തുകയായിരുന്നു.
ഇതിനിടെ തൊഴിലാളികള്‍ക്കെതിരായി എം. എല്‍. എ. പ്രകാപനപരമായ രീതിയില്‍ സംസാരിച്ചതായി തൊഴിലാളികള്‍ പറയുന്നു. ഇതോടെ തൊഴിലാളികള്‍ എം. എല്‍.എക്കെതിരായി മുദ്രവാക്യം മുഴക്കി. വേലി പൊളിക്കാന്‍ വരുന്ന തൊഴിലാളികള്‍ക്കു നേരെ ആസിഡ് ഒഴിക്കാന്‍ പുറമ്പോക്കുകാരോട് എം.എല്‍.എ.ആഹ്വാനം ചെയ്തതായി ആരോപിച്ച് തൊഴിലാളികള്‍ എം. എല്‍. എക്ക് നേരെ തിരിയുകയായിരുന്നു.
തുടര്‍ന്നു എം. എല്‍. എ. കൈയ്യില്‍ സൂക്ഷിച്ചിരുന്ന തോക്കു തൊഴിലാളികള്‍ക്കു നേരെ ചൂണ്ടി. ഇതോടെ തോട്ടം തൊഴിലാളികള്‍ എം. എല്‍. എക്കെതിരെ ഗോബാക്കു വിളിക്കുകയും കൂടുതല്‍ ബഹളമുണ്ടാക്കുകയും ചെയ്തു. മുണ്ടക്കയം എസ്.ഐ. പ്രസാദ് ഏബ്രഹാം വര്‍ഗീസിന്റെ നേതൃത്വത്തില്‍ പോലീസെത്തി എം.എല്‍. എയെ സ്ഥലത്തു നിന്നും മാറ്റി.
എം. എല്‍. എ. ഇരു വിഭാഗത്തേയും കണ്ടു പ്രശ്‌ന പരിപരിഹാരത്തിനെത്തിയതാണന്നാണ് തൊഴിലാളികള്‍ കരുതിയതെന്നും തങ്ങളുടെ പരാതി പറയുന്നതിനു കരുതിയാണ് എം. എല്‍. എയുടെ അടുത്തേക്കു കടന്നുചെന്നതെന്നും എന്നാല്‍ എം. എല്‍.എ. മോശമായി പെരുമാറുകയും തങ്ങള്‍ക്കു നേരെ തോക്കു ചൂണ്ടി അപായപെടുത്താനാണ് ശ്രമം നടത്തിയതെന്നും തൊഴിലാളികള്‍ കുറ്റപെടുത്തി.
എന്നാല്‍ ദീര്‍ഘകാലമായി പുറമ്പോക്കില്‍ താംമസിക്കുന്ന തങ്ങളെ തോട്ടം മാനേജ്‌മെന്റു് ദ്രോഹിക്കുകയാണന്നു വിവരാവകാശ പ്രവര്‍ത്തകനും പുറമ്പോക്ക് താമസക്കാരനുമായ ജയകുമാര്‍ പറഞ്ഞു
ഏകദേശം 50 വർഷങ്ങളായി അവിടെ സ്ഥിര താമസം ആക്കിയവർ ഉൾപ്പെടെയുള്ള അൻപതിലേറെ പേരുടെ ഏക വഴി എസ്റ്റേറ്റ് മാനേജ്‌മന്റ് കെട്ടി അടച്ചത് മുതലാണ് പ്രശ്നം തുടങ്ങിയത്. കൂടാതെ അവരെ അവിടെനിന്നു ഒഴിപ്പിക്കുവാൻ വേണ്ടി ഗുണ്ടകൾ നിരന്തരം ഭീഷണിപ്പെടുത്തുന്നതായി വീട്ടുകാർ പറയുന്നു. കൈകുഞ്ഞുങ്ങൾ ഉള്ള സ്ത്രീകൾ അടക്കമുള്ളവർക്ക് പുറത്തിറങ്ങുവാൻ പറ്റാതെ അവസ്ഥയാണുള്ളതെന്നു അവർ പി സിയോട് പരാതി പറഞ്ഞു. മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ പ്രശ്നത്തിന് പരിഹാരം ആകാത്തതുകൊണ്ടു, അവിടുള്ള താമസക്കാർ തങ്ങളുടെ ജനപ്രതിനിധിയായ പി സി ജോർജ് എം എൽ എയെ പ്രശനപരിഹാരത്തിനായി സമീപിക്കുകയായിരുന്നു. അതനുസരിച്ചാണ് പി സി സ്ഥലം സന്ദർശിച്ചത്.
ഹാരിസൺ എസ്റ്റേറ്റ് ലീസ്സ് സമയം കഴിഞ്ഞിട്ടും ഉടമകൾ അനധികൃതയായി കൈവശം വച്ചിരിക്കുകയാണെന്നും, അതിനാൽ അവർക്കു അതിനുള്ളിലെ താമസക്കാരെ ഒഴിപ്പിക്കുവാൻ അവകാശം ഇല്ലന്നുമാണ് പി സി യുടെ അഭിപ്രായം.
പുറമ്പോക്കിൽ താമസിക്കുന്ന അവരെ കഴിഞ്ഞ ഒരാഴച്ചയായി കുടി ഒഴുപ്പിക്കാൻ ചിലർ അവരുടെ വീടിന്ന് നേരെ രാത്രി കാലങ്ങളിൽ കല്ലെറിയുകയും, ഇവരുടെ സൈക്കിൾ, കോഴിക്കൂട്, വിറകുകൾ മുതലായവ എടുത്ത് ആറ്റിലേക്ക് വലിച്ചെറിയുകയും അവിടെയുള്ള സ്ത്രീകളെയും കുട്ടികളെയും വഴിയിൽ ഭീക്ഷണിപ്പെടുത്തുകയും വീട്ടുകാരെ ആക്രമിക്കുകയും ചെയ്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായി പിസിയോട് അവിടെയുള്ള സ്ത്രീകൾ സങ്കടം പറഞ്ഞു.
ഗുണ്ടകളുടെ ഭീഷണിയെപ്പറ്റി സ്ത്രീകൾ പരാതി പറഞ്ഞപ്പോൾ, ഇനി ആരെങ്കിലും ആക്രമിക്കുവാൻ വന്നാൽ, അവരുടെ നേരെ ആസിഡ് ഒഴിച്ചാലും കുഴപ്പമില്ല എന്ന് പറഞ്ഞു പി സി ധൈര്യം കൊടുത്തു. ആ വാക്കുകളാണ് അവിടെ കൂടിയ തൊഴിലാളികളെ പ്രകോപിതരാക്കിയത്. തുടർന്ന് അവർ പി സിയെ അധിക്ഷേപിച്ചു സംസാരിക്കുകയും, വഴി തടയുകയും ചെയ്തിരുന്നു.
. തുടർന്നാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. തൊഴിലാളികൾ എന്ന പേരിൽ അവിടെ കൂടിയവരിൽ ചിലർ പി സി യുടെ ചുറ്റും കൂടി മുദ്രാവാക്യം വിളിച്ചു പി സിയെ തടഞ്ഞുവച്ചു. പി സിയുടെ പിറകെ ചെന്ന് അസഭ്യം പറയുകയും, ഭീഷണിപെടുത്തുകയും, പി സിയെ തടയുകയും ചെയ്തതോടെ പി സി ജോർജ് തന്റെ കൈയിൽ ഇരുന്നിരുന്ന തോക്കെടുത്തു പ്രശ്നം ഉണ്ടാക്കിയവരുടെ നേരെ ചൂണ്ടുകയായിരുന്നു.
തോക്കെടുത്തത് സ്വയ രക്ഷയ്‌ക്കെന്ന് പി. സി. ജോര്‍ജ്
മുണ്ടക്കയം ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ എസ്‌റ്റേറ്റില്‍ താന്‍ തോക്കെടുത്തത് സ്വയ രക്ഷയ്ക്ക് വേണ്ടിയാണെന്ന് പി. സി. ജോര്‍ജ് എം. എല്‍. എ. പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. എസ്‌റ്റേറ്റില്‍ താമസിക്കുന്ന 52 തൊഴിലാളികള്‍ക്ക് വീട്ടിലേക്ക് പോകാന്‍ വഴിയില്ല. ഈ പ്രശ്‌നത്തിന്റെ പേരില്‍ കാലങ്ങളായി തൊഴിലാളികള്‍ സമരത്തിലാണ്. സ്ഥലത്ത് സമരം നടക്കുമ്പോഴാണ് താന്‍ എത്തിയത്. താന്‍ വന്നതിന് പിന്നാലെ മുതലാളിമാരുടെ ആനുകൂല്യം പറ്റുന്ന ചിലര്‍ തന്നെ ആക്രമിക്കാന്‍ അടുത്തുവന്നു. തുടര്‍ന്ന് സ്വയരക്ഷയ്ക്ക് താന്‍ തോക്കെടുക്കുകയായിരുന്നുവെന്നും പി. സി. ജോര്‍ജ് പറഞ്ഞു.
തന്നെ തടഞ്ഞവർ തൊഴലാളികൾ അല്ലെന്നും, അവർ തൊഴിലാളികളുടെ പേരിൽ എത്തിയ മാനേജ്മെന്റിന്റെ ഗുണ്ടകൾ ആണെന്നും പി സി പറഞ്ഞു. പാവങ്ങളുടെ രക്ഷക്കായി താൻ ഇനിയും വേണ്ടിവന്നാൽ തോക്കെടുക്കുമെന്നും പി സി പറഞ്ഞു.
മുണ്ടക്കയത് നടന്ന സംഭവങ്ങളുടെ വീഡിയോ കാണുക ..