KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി അഞ്ചലിപ്പയിൽ പുതിയ ബിവറേജസ് ഔട്ട് ലെറ്റ് തുറന്നപ്പോൾ മദ്യപാനികളുടെ ആവേശം – വീഡിയോ

April 4, 2017 

കാഞ്ഞിരപ്പള്ളി അഞ്ചലിപ്പയിൽ പുതിയ ബിവറേജസ് ഔട്ട് ലെറ്റ് വരുന്നതിനെതിരെ ഹൈക്കോടതിയിൽ കൊടുത്തിരുന്ന സ്റ്റേ തള്ളിയതോടെ അഞ്ചലിപ്പയിൽ പോലീസ് സഹായത്തോടെ തന്നെ പുതിയ ഔട്ട് ലെറ്റ് തുറന്നു.

നൂറുകണക്കിന് ആളുകൾ ബീവറേജ്‌സ് വരുന്നതിനു പ്രതിഷേധവുമായും, അതിലും ഇരട്ടി ആളുകൾ അനുകൂലമായും എത്തിയതോടെ അഞ്ചലിപ്പയിൽ ചെറിയ തോതിൽ സംഘർഷം ഉടലെടുത്തു. എന്നാൽ പോലീസ് പ്രശനക്കാരെ ഒഴിപ്പിച്ചു മദ്യത്തിന്റെ ലോഡ് ഇറക്കുന്നതിനു മുൻകൈ എടുത്തതോടെ സംഘർഷത്തിന് അയവു വന്നു. 

ബീവറേജിലെ ലോഡ് ഇറക്കുവാൻ ബീവറേജ് അനുകൂലികൾ സന്നദ്ധപ്രവർത്തനം നടത്തി ലോഡ് മുഴുവനും സൗജന്യമായി ഇറക്കി കൊടുത്തു. തുടര്ന്നു മദ്യം വാങ്ങുന്നതിനു വേണ്ടി അച്ചടക്കത്തോടെ ക്യു നിന്ന് പുതിയ മദ്യശാലയെ ആവേശത്തോടെ സ്വീകരിച്ചു.. അവരുടെ അണപൊട്ടിയ ആവേശം ഇവിടെ കാണുക …
അതിരു കടന്നു ..

വീഡിയോ കാണുക

error: Content is protected !!