അകക്കണ്ണിലെ പ്രകാശം പുറത്തു പരത്തുന്ന പൊന്നോമനകൾ .. ( വീഡിയോ )

Posted on June 12, 2017 

കാഞ്ഞിരപ്പള്ളി / കാ​ള​കെ​ട്ടി : അകക്കണ്ണിലെ പ്രകാശം പുറത്തു പരത്തുന്ന പൊന്നോമനകൾ .. കാ​ള​കെ​ട്ടി അ​സീ​സി അ​ന്ധവി​ദ്യാ​ല​യ​ത്തിലെ കുട്ടികൾ അവതരിപ്പിച്ച ഡാൻസ് കാണുക.. 

കാഴ്ചശക്തി തീരെയില്ലാത്ത ആ കുട്ടികളുടെ മുഖത്ത് എത്രമാത്രം പ്രസന്നതയും, ശാന്തതയും, പ്രത്യാശയുമാണെന്നു കണ്ടറിയുക.. തങ്ങൾ ഒരിക്കലും കണ്ടിട്ടില്ലാത്ത ലോകത്തിലെ കാഴ്ചകളെ എത്ര മനോഹരമായണ് അവർ അവതരിപ്പിച്ചത് .. പളപള മിന്നുന്ന ഉടുപ്പുകൾ ഇട്ടിട്ടുണ്ടെകിലും അവ എങ്ങനയനെന്നോ അവയുടെ നിറം എന്താണെന്നോ പോലും അവർക്കു അറിയുവാൻ സാധിക്കുന്നില്ല ..എങ്കിലും തങ്ങൾക്കു കിട്ടിയ അനുഗ്രഹങ്ങൾക്ക് ആ ഗാനസമർപ്പണത്തിലൂടെ ദൈവത്തിനു അവർ നന്ദി അർപ്പിക്കുന്നു.. 

കാഴ്ചശക്തി ഇല്ലാത്ത ആ കുട്ടികളുടെ മുഖത്തെ സന്തോഷം കാണുമ്പോൾ രണ്ടു കണ്ണുകളും മലർക്കെ തുറന്നു ലോകത്തെ മുഴുവൻ കാണുവാൻ സാധിക്കുന്ന ഭാഗ്യവാന്മാരായ നാം എന്തിനാണ് വളരെ ചെറിയ കാര്യങ്ങൾക്കു പോലും സങ്കടപ്പെട്ടിരിക്കുന്നത്..? കിട്ടാതെ പോയ ചെറിയ കാര്യങ്ങളെപ്പറ്റി ഓർത്തു വിഷമിക്കാതെ കിട്ടിയ വലിയ സൗഭാഗ്യങ്ങൾ എണ്ണിയെണ്ണി സന്തോഷിക്കൂ.. 

കാ​ള​കെ​ട്ടി അ​സീ​സി അ​ന്ധവി​ദ്യാ​ല​യ​ത്തിലെ കുട്ടികൾ അവതരിപ്പിച്ച സംഘനൃത്തം

    

error: Content is protected !!