ആൽമരത്തിന് പുതുജീവൻ:ആയുർവേദചികിത്സ ഫലംകണ്ടു
മണിമല: വെള്ളാവൂർ കവലയിൽ പൊതുസ്ഥലത്ത് നിന്നിരുന്ന വർഷങ്ങൾ പഴക്കമുള്ള ആൽമരത്തിന് പുതുജീവൻ. വൃക്ഷ സ്നേഹികളായ കുറച്ചുപേർ വൃക്ഷവൈദ്യൻ ബിനു വാഴൂരിനെ വിവരം അറിയിച്ചു. ബിനുവും സംഘവും സ്ഥലത്തെത്തി മരത്തിന് വൃക്ഷായുർവേദ ചികിത്സ നൽകി.
മൂന്നുമാസം കഴിയും മുൻപേ ചികിത്സാഫലം കണ്ടുതുടങ്ങി. ഉണങ്ങാൻ തുടങ്ങിയ മരത്തിൽ നാമ്പുകൾ പൊട്ടിമുളച്ച് ഇപ്പോൾ ഇലകളായി. ചികിത്സ നടത്തിയപ്പോൾ പലരും പരിഹാസത്തോടെ നോക്കിയിരുന്നതായി സംഘാംഗങ്ങൾ പറയുന്നു. എന്നാൽ, തളിർത്തുനിൽക്കുന്ന ആൽമരത്തിൽ ചികിത്സയുടെ ഭാഗമായുള്ള മരുന്നുകൾ കെട്ടിവെച്ച നിലയിലുണ്ട്. ഇത് ഒരു വർഷക്കാലം മരത്തിൽ ഉണ്ടാകും.