എലിക്കുളം ഹരിതോൽസവ്-2022 : ഞാറ്റുവേല ചന്തയും കർഷകസഭയും ഉൽസവമാക്കി കർഷകർ

എലിക്കുളം : എലിക്കുളം ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി നടത്തിയ ഹരിതോൽസവ്-2022 ഞാറ്റുവേല ചന്തയും കർഷക സഭയും കർഷകരുടെ ഉൽസവമായി മാറി.
കർഷക സൗഹൃദസദസ്, കർഷക സഭ, വിപണനമേള, നടീൽ വസ്തുക്കളുടെ വിതരണം, മൂല്യവർദ്ധിത – വിക്ഷ രഹിത -കുടുംബശ്രീ ഉൽപന്നങ്ങളുടെ വില്പന ഇതെല്ലാം വൻവിജയമായി .ചടങ്ങളിൽ പങ്കെടുത്തവർക്ക് ചെണ്ട കപ്പയും കാന്താരി ചമ്മന്തിയും കട്ടൻ കാപ്പിയും നൽകി. ഫോക്ക്ലാർ ഗവേഷകൻ രാഹുൽ കൊച്ചാപ്പിയും സംഘവും അവതരിപ്പിച്ച പാട്ടും പറച്ചിലും (നാടൻ പാട്ടവതരണം) ഹരിതോൽസവ് 2022 ന് മേളകൊഴുപ്പേകി.

എലിക്കുളം കുരുവികൂട് എൻ എസ് എസ് കരയോഗമന്ദിരം ഹാളിൽ നടന്ന കർഷക സൗഹൃദസദസ് മാണി സി കാപ്പൻ എം എൽ എ ഉദ്‌ഘാടനം ചെയ്തു. എലിക്കുളം പഞ്ചായത്ത് പ്രസിഡണ്ട് എസ് ഷാജി അധ്യക്ഷനായി.

ആത്മ പ്രോജക്ട് ഡയറക്ടർ സി എ ഹയറുന്നിസ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.ചടങ്ങിൽ പങ്കെടുത്ത ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി എൻ ഗിരീഷ് കുമാർ പദ്ധതി പ്രവർത്തനങ്ങൾക്ക് ജില്ലാ പഞ്ചായത്തിൽ നിന്നും അഞ്ചു ലക്ഷം രൂപ കുടി അനുവദിച്ചു കൊണ്ടുള്ള പ്രഖ്യാപനം നടത്തി.എലിക്കുളം കൃഷി ഓഫീസർ നിസ്സ ലത്തീഫ് ,അസിസ്റ്റൻറ്റ് കൃഷി ഓഫീസർ അലക്സ് റോയി, സിൽവിവിൽസൺ, ബെറ്റി റോയ്, സൂര്യാമോൾ, ഷേർളി അന്ത്യാംകുളം, എലിക്കുളം സഹകരണ ബാങ്ക് പ്രസിഡണ്ട് സെബാസ്ത്യൻ പാറയ്ക്കൽ, കെ അർ. മൻമഥൻ, ജസ്റ്റിൻ ജോർജ് മണ്ഡപത്തിൽ ,മാത്യൂസ് മാത്യ പെരുമനങ്ങാട്ട്, ഇ കെ സുശീലൻ പണിക്കർ എന്നിവർ സംസാരിച്ചു.

error: Content is protected !!