യുവ എൻജിനീയർമാരുടെ സേവനം സമൂഹത്തിനുതകുന്നതാകണം : എ..പി.ജെ അബ്ദുൾകലാം ടെക്‌നോളജിക്കൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. എം.എസ്.രാജശ്രീ

       കാഞ്ഞിരപ്പള്ളി : സമൂഹത്തിന്റെ ആവശ്യങ്ങൾ  മനസ്സിലാക്കി അവരുടെ നന്മകൾ  ലക്ഷ്യമാക്കി പ്രവർത്തിക്കുവാനും ഒപ്പം നമ്മൾ  ജോലിചെയ്യുന്ന സ്‌ഥാപനങ്ങളുടെ വളർച്ചക്ക് ഉതകുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ   നടത്തുവാനും യുവ എൻജിനീയർമാർ  തയ്യാറാകണമെന്ന് എ..പി.ജെ അബ്ദുൾകലാം ടെക്‌നോളജിക്കൽ  യൂണിവേഴ്സിറ്റി  വൈസ് ചാൻസലർ ഡോ. എം.എസ്. രാജശ്രീ വിദ്യാർത്ഥികളെ ആഹ്വാനം ചെയ്തു. 
     കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിംഗ് കോളേജിൽ  2022 ബാച്ച് ബി.ടെക്, എം.ടെക്, എം.സി.എ വിദ്യാർത്ഥികളുടെ 18 മത് ഗ്രാജ്യുവേഷൻ  ചടങ്ങിൽ  രണ്ടാം ദിവസം മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു വൈസ് ചാൻസലർ. രണ്ട് ദിവസമായി   കോളേജ് ഒാഡിറ്റോറിയത്തിൽ  നടന്ന ചടങ്ങിൽ  അമൽജ്യോതി മാനേജിംഗ് ട്രസ്റ്റിയും, വികാർ  ജനറാളുമായ   റവ.ഡോ.ബോബി മണ്ണംപ്ളാക്കൽ  അദ്ധ്യക്ഷത വഹിച്ചു. കലാലയത്തിന്റെ യശസ്സുയർത്തുന്നതിൽ  വിദ്യാർത്ഥികളുടെ പങ്ക് സുപ്രധാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


                         ആദ്യ ദിവസം നടന്ന ഉദ്‌ഘാടനത്തിൽ കോഴിക്കോട് എൻ.ഐ.ടി ഡയറക്ടർ പ്രൊഫ. പ്രസാദകൃഷ്ണ മുഖ്യ അതിഥി ആയിരുന്നു.  മാനേജിംഗ് ട്രസ്റ്റി റവ.ഡോ. ജോസഫ് വെള്ളമറ്റം അദ്ധ്യക്ഷത വഹിച്ചു.

      അമൽജ്യോതി എൻജിനീയറിംഗ് കോളേജ് വിജയശതമാന ത്തിലും,പ്ലേസ്മെന്റിലും, ഗവേഷണത്തിലൂം ഒപ്പം സംരംഭകത്വത്തിലും,  മുൻനിരയിലാണെന്നും,  പ്രമുഖ ഇൻഡസ്ര്ട്രികളുമായിസഹകരിച്ച് വിദ്യാർത്ഥികൾക്കുവേൺി അതിനൂതന സംവിധാനങ്ങൾ കോളേജിൽ ഒരുങ്ങിക്കൊൺിരിക്കുകയാണെന്നും മാനേജർ റവ. ഡോ. മാത്യു പായിക്കാട്ട് അറിയിച്ചു.

     ‘ജെം ഒാഫ് അമൽജ്യോതി 2022’ അവാർഡും ‘സണ്ണി ഡയമൺഡ്സ് ഒൗട്ട്സ്പാർക്കിൾ’ പുരസ്കാരവും സിവിൽ എൻജിനീയറിംഗ് വിഭാഗത്തിലെ നീതു.എസ് കരസ്ഥമാക്കി., ജ്യൂവൽസ് ഒാഫ് അമൽജ്യോതി’ പുരസ്കാരം 2021ബാച്ചിലെ കമ്പ്യൂട്ടർ സയൻസ് എൻജിനീയറിംഗിലെ ആൽബിൻ തങ്കച്ചൻ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗിലെ ബി.അഭിരാമി എന്നിവർ നേടി. ‘ക്രൗൺ ഒാഫ് അമൽജ്യോതി’ അവാർഡ് ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗിലെ ബി.അഭിരാമി തന്നെ കരസ്ഥമാക്കി

ടി.സി.എസ് റാപിഡ് ലാബ്‌സ് ഹെഡ് ശ്രീ. റോബിൻ ടോമി, ഡയറക്ടർഡോ.ഇസഡ്.വി.ളാകപ്പറമ്പിൽ,പ്രിൻസിപ്പൽഡോ. ലില്ലിക്കുട്ടി ജേക്കബ്ബർസാർ റവ. ഫാ. റോബിൻ മാത്യു പട്ടരുകാലായിൽ ഡീൻമാരായ ഡോ. ജേക്കബ് ഫിലിപ്പ്്, ഡോ. ബിനോ.എെ.കോശി, ഡോ.സോണി. സി. ജോർജ് എന്നിവർ പ്രസംഗിച്ചു.

error: Content is protected !!