KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മരം വീണ് വീട് ഭാഗികമായി തകർന്നു : വീട്ടുകാർ പരിക്ക് ഏൽക്കാതെ രക്ഷപെട്ടു.

മുക്കൂട്ടുതറ: വ്യാഴാഴ്ച പുലർച്ചെ ഉണ്ടായ ശക്തമായ കാറ്റിൽ മരം വീണ് വീട് ഭാഗികമായി തകർന്നുവെങ്കിലും, വീട്ടുകാർ പരിക്ക് ഏൽക്കാതെ രക്ഷപെട്ടു.
മുക്കൂട്ടുതറ കെ.ഒ.റ്റി റോഡിൽ തടത്തേൽ റ്റി എസ് സജിയുടെ വീടിന് മുകളിലേക്കാണ് മരം കടപുഴകി വീണത്. വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെയാണ് സംഭവം. ശബ്ദം കേട്ടുണർന്ന വീട്ടുകാർ പെട്ടെന്ന് പുറത്തേക്ക് ഇറങ്ങി ഓടിയതാണ് രക്ഷയായി മാറിയത്. മരം വീണ് മേൽക്കൂരയും വീട്ടുപകരണങ്ങളും തകർന്നു.

error: Content is protected !!