KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പതിനഞ്ചുകാരിയെ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു; പീഡിപ്പിച്ചയാളും, ഒത്താശ ചെയ്തയാളും അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി പട്ടിമറ്റത്ത് പതിനഞ്ച് വയസുള്ള പെൺകുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയെന്ന കേസിൽ പ്രതിയും സഹായിയും അറസ്റ്റിൽ. നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശിനിയായ 15 കാരിയെ തുടർച്ചയായി പീഡിപ്പിച്ച കേസിലാണ് പ്രതിയെയും സഹായിയെയും പൊലീസ് പിടികൂടിയത്.

കൂവപ്പള്ളി സ്വദേശി അജിമോൻ അബ്ദുൽ ലത്തീഫാണ് പെൺകുട്ടിയെ തുടർച്ചയായി പീഡിപ്പിച്ചത്. സുഹൃത്തായ ഷാനവാസ് നാസർ പീഡനത്തിന് കൂട്ടുനിന്നു. പെൺകുട്ടിയെയും അജിമോനെയും സ്ഥിരമായി മുറിക്കുള്ളിൽ പൂട്ടിയിട്ട് പോയിരുന്നത് ഇയാളാണെന്നു കാഞ്ഞിരപ്പള്ളി പൊലീസ് പറയുന്നു. സ്ഥിരമായി ഇതാവർത്തിച്ചതോടെ സംശയം തോന്നിയ നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തിയ ശേഷം എസ്എച്ച്‌ഒ ഷിന്റോ പി കുര്യൻ, എസ്ഐ അരുൺ തോമസ് എന്നിവരുടെ നേതൃത്വത്തിൽ പ്രതികളെ പിടികൂടുകയുമായിരുന്നു.

error: Content is protected !!