എരുമേലി കെ.എസ്.ആർ.ടി.സി. സെന്ററിൽ ശൗചാലയങ്ങൾ ഉപയോഗയോഗ്യമല്ല;

എരുമേലി: ബസ്‌സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് പ്രാഥമിക കൃത്യനിർവഹണത്തിനുള്ള സൗകര്യങ്ങൾ ഇല്ലെങ്കിൽ യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ചെറുതല്ല. എരുമേലി കെ.എസ്.ആർ.ടി.സി. ബസ്സ്റ്റാൻഡിൽ ശൗചാലയ സമുച്ചയം ഉപയോഗ്യമല്ലാതായിട്ട് മാസങ്ങളേറെയായി. 

പ്രാഥമിക കൃത്യനിർവഹണത്തിന് സൗകര്യമില്ലാത്തതിനാൽ സ്ത്രീകളാണ് ഏറെ വിഷമിക്കുന്നത്. ഗത്യന്തരമില്ലാതെ പലരും സെന്ററിന് സമീപമുള്ള വീടുകളെ ആശ്രയിക്കുന്നു. 

കംഫർട്ട് സ്റ്റേഷൻ ഇല്ലാത്തതിനാൽ യാത്രക്കാരുടെ എണ്ണത്തിലും കുറവുണ്ടെന്ന്‌ ജീവനക്കാരും പറയുന്നു. 

പ്രളയം തകർത്തു….

കഴിഞ്ഞ ഒക്ടോബർ മാസത്തിലെ പ്രളയത്തിലാണ് എരുമേലി ടൗണും കെ.എസ്.ആർ.ടി.സി. സെന്ററും വെള്ളത്തിൽ മുങ്ങിയത്. സ്റ്റാൻഡിൽ പഞ്ചായത്ത് നിർമിച്ച ശൗചാലയ സമുച്ചയങ്ങൾ ഉപയോഗരഹിതമായി. കെട്ടിടങ്ങളും അപകടാവസ്ഥയിൽ. 

ശൗചാലയത്തിന്റെ അറ്റകുറ്റപ്പണികൾക്കായി ശുചിത്വമിഷൻ തുക അനുവദിച്ചെങ്കിലും കെട്ടിടത്തിന്റെ അപകടാവസ്ഥ തടസ്സമായതോടെ അനുവദിച്ച തുക നഷ്ടമായി. ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ ശൗചാലയ കെട്ടിടം നിർമിക്കാനാണ് ശ്രമം.

error: Content is protected !!