പ്രവേശനം ആരംഭിച്ചു 

 

കാഞ്ഞിരപ്പള്ളി: അമൽജ്യോതി എൻജിനിയറിങ് കോളേജിലെ മെക്കാനിക്കൽ ഓട്ടോമൊബൈൽ എൻജിനിയറിങ് ഡിപ്പാർട്മെന്റും പ്രമുഖ വാഹനനിർമാതാക്കളുമായി സഹകരിച്ച് നടത്തുന്ന ഒരുവർഷ തൊഴിലധിഷ്ഠിത പരിശീലന കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ഇന്ത്യ യമഹ പ്രൈവറ്റ് ലിമിറ്റഡും അമൽജ്യോതി എൻജിനിയറിങ് കോളേജും ചേർന്ന് നടത്തുന്ന ടൂ വീലർ ടെക്നീഷ്യൻ ട്രെയിനിങ് കോഴ്സിലേക്ക് 10, പ്ലസ്ടു, ഐ.ടി.ഐ. വിദ്യാഭ്യാസയോഗ്യതയുള്ള പതിനേഴ് വയസ്സ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് 8547144316. ഓട്ടോമൊബൈൽ മേഖലയിലെ പ്രശസ്തമായ വോൾവോ ഐഷർ കൊമേഴ്സ്യൽ വെഹിക്കിൾസും കോളേജും ചേർന്ന്‌ നടത്തുന്ന ഹെവി ഡ്യൂട്ടി ഓട്ടോമോട്ടീവ് ടെക്നീഷ്യൻ ട്രെയിനിങ് കോഴ്സിലേക്ക് പത്ത്, പ്ലസ്ടു, ഐ.ടി.ഐ., ഡിപ്ലോമ, ഡിഗ്രി കഴിഞ്ഞവർക്ക് കോഴ്സിൽ ചേരാം. 30-നുമുൻപ് അപേക്ഷകൾ അയയ്ക്കണം. വിശദവിവരങ്ങൾക്ക് ഫോൺ: 9496465660.

error: Content is protected !!