കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ 26.52-കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം

കാഞ്ഞിരപ്പള്ളി: ഗ്രാമപ്പഞ്ചായത്തിന്റെ 2022-2023 വാർഷിക പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചു. ആകെ 26.52 കോടി രൂപ ചെലവുവരുന്ന 314 പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചതെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ അറിയിച്ചു.

ആധുനിക സൗകര്യങ്ങളോടുകൂടിയ പഞ്ചായത്ത് ഓഫീസ് കെട്ടിട നിർമാണം, പഞ്ചായത്ത് ഓഫീസ് ഷോപ്പിങ് കോപ്ലക്സ് നിർമാണം, സഹൃദയാ വായനശാല ഷോപ്പിങ് കോംപ്ലക്സ് നിർമാണം, വിവിധ ഗ്രാമീണറോഡുകളുടെ നിർമാണം, ശുചിത്വമാലിന്യ നിർമാർജന പദ്ധതികൾ, സ്ത്രീകൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, വയോജനങ്ങൾ, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾ എന്നിവരുടെ ക്ഷേമം ലഭ്യമാക്കിയുള്ള വികസന പദ്ധതികൾ, കാളകെട്ടി, വിഴിക്കത്തോട് പ്രാഥമികകേന്ദ്രങ്ങളുടെ നിർമാണം, ലൈഫ് ഭവനനിർമാണം, കുടിവെള്ളപദ്ധതികൾ, തെരുവ് വിളക്കുകൾ സ്ഥാപിക്കൽ, അങ്കണവാടികളുടെ നിർമാണം, വിവിധ സർക്കാർ പദ്ധതികൾ തുടങ്ങിയവയാണ് പ്രധാനപദ്ധതികൾ.

error: Content is protected !!