KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

യുവാവിനെ നാടുകടത്തി

കാഞ്ഞിരപ്പള്ളി: സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം യുവാവിനെ ജില്ലയിൽനിന്ന് ആറ് മാസത്തേക്ക് നാടുകടത്തി. കൂവപ്പള്ളി ആലംപരപ്പ് കോളനിഭാഗം പുത്തൻവിളയിൽ മനുമോഹ(30)നെയാണ് നാടുകടത്തിയത്.

സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളിലും കുറ്റകൃത്യങ്ങളിലും ഏർപ്പെട്ടുവരുന്നതിനാലാണ് ആറ് മാസത്തേക്ക് എറണാകുളം റേഞ്ച് െഡപ്യൂട്ടി ഇൻസ്‌പെക്ടർ ജനറലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽനിന്ന് നാടുകടത്തിയത്. കഞ്ചാവ്, വധശ്രമം തുടങ്ങി ഒട്ടേറെ കേസുകളിൽ പ്രതിയാണിയാളെന്ന് പോലീസ് അറിയിച്ചു.‌ മനു മോഹന്റെ സഹോദരനും വിവിധ കേസ്സുകളിൽ പ്രതിയുമായ അനന്തു മോഹനെ 2020-ൽ കാപ്പാ നിയമപ്രകാരം നാടുകടത്തിയിരുന്നതാണ്.

error: Content is protected !!