പാറത്തോട് പറത്താനത്ത് ഉരുൾപൊട്ടൽ , വ്യാപക കൃഷി നാശം

പാറത്തോട് : പറത്താനം, പുളിക്കൽ കോളനി ഭാഗത്ത് ബുധനാഴ്ച വൈകിട്ട് നാലുമണിയോടെയുണ്ടായ ഉരുൾപൊട്ടലിൽ വ്യാപകമായ കൃഷി നാശം സംഭവിച്ചു. ഒരു കിലോമീറ്റർ ദൂരത്തിൽ നാല്‍പ്പതടിയോളം വീതിയിലാണ് ഉരുൾ നാശം വിതച്ച് ഒഴുകിയത്. ഇതോടെ ഈ പ്രദേശത്തെ കൃഷി വലിയതോതിൽ നശിച്ചു. സമീപത്തെ നിർമ്മാണ പ്രവര്‍ത്തനം നടക്കുന്ന പ്രദേശത്തെ പാറമടയുടെ അടി ഭഗത്തുനിന്നാണ് ഉരുള്‍ പൊട്ടൽ തുടക്കമിട്ടത് .

സമീപത്തെ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്ന പ്രദേശത്തെ പാറമടയുടെ അടി ഭഗത്തുനിന്നാണ് ഉരുള്‍ ഒഴുകിയത്.കല്ലുപുരയ്ക്കല്‍ ഷംസുദ്ദീന്‍,ഇടത്തറ ഇ.എച്ച് ഖനി എന്നിവരുടെ കൃഷിയിടങ്ങളിലാണ് നാശം വിതച്ചത്.റബ്ബര്‍ അടക്കമുളള കൃഷി ഉരുള്‍ കൊണ്ടുപോയി. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ആരംഭിച്ച മഴ രാത്രി പത്തുമണിയോടെയാണ് അവസാനിച്ചത്. ഇതിനിടയിലാണ് ഉരുള്‍ പൊട്ടല്‍ ഉണ്ടായത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡയസ് കോക്കാട്ട് സ്ഥലം സന്ദര്‍ശിച്ചു നാശം നഷ്ടം വിലയിരുത്തി.

error: Content is protected !!