മണിമലയാറും തോടുകളും കരകവിഞ്ഞു
എരുമേലി: ശക്തമായ മഴയിൽ തുമരംപാറയും കിഴക്കൻ മലയോര പ്രദേശങ്ങളും ഉരുൾപൊട്ടൽ ഭീതിയിൽ. മണിമലയാറും തോടുകളും കരകവിഞ്ഞു. ഓരുങ്കൽ കടവ് പാലവും ഇടകടത്തി അറിയാഞ്ഞിലിമണ്ണ് പാലവും വെള്ളത്തിനടിയിലായി.
എരുമേലി ടൗണ്‍ റോഡിൽ കൊരട്ടി സൂര്യപ്പടി ഭാഗത്ത് വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. സമീപത്തെ വിലങ്ങുപാറ റോഡ് വെള്ളത്തിനടിയിലായി. ഉച്ചയോടെ തോടുകളും നദികളും കരകവിയുന്നതിലേക്ക് എത്തി. വൈകുന്നേരത്തോടെ പ്രളയ സമാനമായ നിലയിലേക്ക് കാര്യങ്ങൾ എത്തുകയായിരുന്നു. രാത്രിയിൽ മഴ ശക്തമായാൽ സ്ഥിതി ആശങ്കയിലാകുമെന്ന ഭീതിയിലാണ് നാട്ടുകാർ. പന്പ, മണിമല അഴുതാനദികളിൽ ശക്തമായ മഴവെള്ളപ്പാച്ചിലാണ് ദൃശ്യമായിരിക്കുന്നത്.