കൂട്ടിക്കലില്‍ പുഴയില്‍ ഒഴുക്കിൽപ്പെട്ട് മരിച്ച റിയാസിന്റെ ഖബറടക്കം നടത്തി.

കൂട്ടിക്കല്‍: മലവെള്ളപാച്ചിലില്‍ കൂട്ടിക്കല്‍ പുല്ലകയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച കന്നുപറമ്പിൽ റിയാസിന്റെ (44) മൃതദേഹം കൂട്ടിക്കല്‍ മുഹയ്ദ്ദീന്‍ ജുമാ മസ്ജിദില്‍ ഖബറടക്കി. തിങ്കളാഴ്‌ച ഉച്ചയോടെ ഒഴുക്കിൽ പെട്ട് കാണാതായ റിയാസിന്റെ മൃതദേഹം, ചൊവ്വാഴ്ച രാവിലെ ഏഴരയോടെ കൂട്ടിക്കൽ ചപ്പാത്തിന് താഴെ ജലനിധി ടാങ്കിന് സമീപം പുല്ലകയാർ തീരത്തു നിന്നാണ് കണ്ടെത്തിയത്. റിയാസിന്റെ കൂട്ടുകാർ രാവിലെ 7 മണിയോടെ തിരച്ചിൽ നടത്തുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്.

മന്ത്രി വി എന്‍ വാസവന്‍,പൂഞ്ഞാര്‍ എം എല്‍ എ സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി,പ്രാദേശിക രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ റിയാസിന്റെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. .
റസിയയാണ് റിയാസിന്റെ ഭാര്യ,
മക്കൾ : റിസാന,റാഷിദ,റംസിയ

error: Content is protected !!